പാട്ന: കൂട്ടബലാത്സംഗത്തിന് ഇരയായ അഞ്ചു സ്ത്രീകള്‍ക്ക് ബിഹാര്‍ സര്‍ക്കാര്‍ ജോലി കൊടുത്തു. ഭോജ്പൂര് ജില്ലയിലെ അഞ്ചുസ്ത്രീകള്ക്കാണ് ജില്ലയിലെ വിവിധ ഗ്രാമങ്ങളിലെ സ്കൂളുകളില്‍ പാചകക്കാരായി ജോലി നല്‍കിയത്.
നിയമനകത്ത് സ്ത്രീകള്‍ക്ക് കൈമാറിയെന്ന് ജില്ലാ മജിസ്ട്രേറ്റ് പങ്കജ് കുമാര്‍ പല് പറഞ്ഞു.കഴിഞ്ഞ ബുധനാഴ്ചയാണ് ഭോജ്പുര്‍ ജില്ലയില്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന അഞ്ച് സ്ത്രീകളെ മൂന്നംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പ്രതികളെ മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: