ന്യൂദല്‍ഹി: എബോള രോഗഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഡിസംബറില്‍ നടക്കുന്ന ഇന്തോആഫ്രിക്കന്‍ ഫോറം ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ ഇന്ത്യ ആഫ്രിക്കന്‍ രാജ്യങ്ങളെ വിസമ്മതം അറിയിച്ചു.
54 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന ഉച്ചകോടി ഡിസംബര്‍ നാലിന് തുടക്കമിടാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.2008 മുതല്‍ നടന്നുവരുന്ന ഉച്ചകോടി ഏറ്റവും വിപുലമായി നടത്താന്‍ നിശ്ചയിച്ചത് ഈ വര്‍ഷമാണ്.
അതേസമയം, ഇന്ത്യയുടെ പിന്മാറ്റ നീക്കത്തിനെതിരെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. എബോള ഭീഷണി നിലനില്‍ക്കുമ്പോഴും ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ ജനറല്‍ അസംബ്ളിക്ക് അമേരിക്ക തടസം നിന്നില്ലെന്നാണ് ആഫ്രിക്കന്‍ രാജ്യങ്ങളുടെ വാദം. എബോള ബാധിച്ച് ഇതുവരെ നാലായിരം പേര് മരിച്ചതായാണ് രാജ്യാന്തര റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: