ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഹുഡ്ഹുഡ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തടിക്കാന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തീരദേശങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം. ഇന്ന് വൈകിട്ടോടെ വിശാഖപട്ടണം തീരത്ത് ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുമെന്നാണ് കാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 4.56 ലക്ഷം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതുവരെ 1.11 ലക്ഷം തീരദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു കഴിഞ്ഞു. ഹുഡ്ഹുഡ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് 436 ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇന്ന് രാവിലെയോടെ ആന്ധ്രാ തീരത്തെത്തുന്ന ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതോടെ മണിക്കൂറില്‍ 155 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് കണക്കാക്കുന്നത്.
ഹുഡ്ഹുഡ് ചുഴലിക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശത്തേക്കുള്ള ട്രയിന്‍ ഗതാഗതം താതത്കാലികമായി നിര്‍ത്തിവെച്ചിരിക്കുയാണ്.
ആന്ധ്രയിലും ഒഡീഷയിലും കനത്ത സുരക്ഷാ സംവിധാനങ്ങള്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നേവല്‍ രക്ഷാ പ്രവര്‍ത്തകരുടെ 30 ടീമുകള്‍, 70 പേര് വീതമുള്ള രണ്ട് കമ്പനി ആര്‍മി, മൂന്ന് എയര്‍ഫോഴ്സ് ഹെലികോപ്ടറുകള്‍, ചുഴലിക്കാറ്റിനു സാധ്യതയുള്ള നാല് ജില്ലകളിലായി കണ്ട്രോള് റൂമുകളും സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: