കണ്ണൂര്‍: സംസ്ഥാനത്ത് രൂപീകരിച്ച മുന്നാക്ക സമുദായ ക്ഷേമ കോര്പ്പറേഷന് ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് കണ്ണൂരില്‍ ചേര്‍ന്ന നമ്പ്യാര്‍ ക്ഷേമ സഭ രൂപീകരണ യോഗം ആവശ്യപ്പെട്ടു. മുന്നോക്ക ക്ഷേമ കോര്പ്പറേഷന് രൂപീകരിച്ച് മാസങ്ങളായിട്ടും ചെയര്‍മാനെ നിയമിച്ചതല്ലാതെ ബോര്‍ഡ് ഇതുവരെ നിലവില്‍ വന്നിട്ടില്ല. ഇത് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. കണ്ണൂര്‍, തൃശൂര്‍, കോട്ടയം, തിരുവന്തപുരം എന്നിവിടങ്ങളില്‍ മേഖലാ ഓഫീസുകള്‍ തുടങ്ങുമെന്നതും പ്രഖ്യാപനത്തിലൊതുങ്ങുകയാണ്. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്ന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
നമ്പ്യാര്‍ ക്ഷേമസഭ സംസ്ഥാന കാര്യാലയത്തില്‍ നടന്ന യോഗത്തില്‍ വി.കെ.കെ.നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. കെ.സി.സോമന് നമ്പ്യാര്‍, കെ.വി. മോഹനന് നമ്പ്യാര്‍, എന്‍.വി. കുഞ്ഞികൃഷ്ണന് നമ്പ്യാര്‍, എ. ജയരാജന് നമ്പ്യാര്‍, യു.ബാബുഗോപിനാഥ്, സി.സുധീര്‍ നമ്പ്യാര്‍, പി.സി.കെ.നമ്പ്യാര്‍, പി.കുട്ടികൃഷ്ണന്, കെ.എന്‍.നമ്പ്യാര്‍, ബാലകൃഷ്ണന് പാച്ചേനി, കെ.വി.ഉണ്ണികൃഷ്ണന്, ദീപ രാജേന്ദ്രന്, പി.കോരന് മ്പ്യാര്‍, കെ. ശ്രീകുമാര്‍, പി.കെ. ജയന്, കെ.ജയരാജന് നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശിവദാസന്‍ കരിപ്പാല്‍ സ്വാഗതവും പ്രീത ധനഞ്ജയന് നന്ദിയും പറഞ്ഞു.
നമ്പ്യാര്‍ ക്ഷേമസഭയുടെ 51 അംഗ സംസ്ഥാന പ്രതിനിധിസഭയും 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവില്‍ വന്നു. ഭാരവാഹികള്‍: കെ.സി.സോമന് നമ്പ്യാര്‍(പ്രസിഡന്റ്), കെ.വി.മോഹനന് നമ്പ്യാര്‍(വര്‍ക്കിംഗ് പ്രസിഡന്റ്), എന്‍.വി.കുഞ്ഞികൃഷ്ണന് നമ്പ്യാര്‍(ജനറല്‍ സെക്രട്ടറി), എ. ജയരാജന് നമ്പ്യാര്‍, ദീപ രാജേന്ദ്രന്(വൈസ് പ്രസിഡന്റുമാര്‍), ശിവദാസന്‍ കരിപ്പാല്‍, വി.കെ.കെ. നമ്പ്യാര്‍, പ്രീത ധനഞ്ജയന്(സെക്രട്ടറിമാര്‍), സി.സുധീര്‍ നമ്പ്യാര്‍(ട്രഷറര്‍).
നമ്പ്യാര്‍ സമുദായത്തിന്റെ സാമൂഹ്യ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള പദ്ധതികളാണ് നമ്പ്യാര്‍ ക്ഷേമസഭ ലക്ഷ്യമിടുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഭ മുന്‍ഗണന നല്‍കും. ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വിഭാഗത്തിന് സൗജന്യമായി ആംബുലന്‍സ് നല്കിയ മാതൃകയില്‍ മറ്റ് പഞ്ചായത്തുകള്‍ക്കും ആംബുലന്‍സ് വാങ്ങി നല്കുന്ന പദ്ധതി നടപ്പാക്കാന്‍ നമ്പ്യാര്‍ ക്ഷേമസഭയ്ക്ക് ഉദ്ദേശ്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: