ആലപ്പുഴ: ഹൗസ്ബോട്ടുകള്‍ കേന്ദ്രീകരിച്ച് നടന്ന വന്‍ വൈദ്യുതി മോഷണം കെഎസ്ഇബി സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി പിഴയടപ്പിച്ചു. കൈനകരി ഭാഗത്തായിരുന്നു സംഭവം. ഹൗസ്ബോട്ടുകളിലേക്ക് വൈദ്യുതി ലൈനില്‍ നിന്നു അനധികൃതമായി വൈദ്യുതി എടുക്കുകയായിരുന്നു. സ്പെഷ്യല്‍ സ്ക്വാഡിന്റെ പരിശോധയില്‍ ആറ് ഹൗസ്ബോട്ടുകള്ക്കെതിരെയാണ് നടപടിയെടുത്തത്. ഇവരില്‍ നിന്ന് 18 ലക്ഷം രൂപ പിഴ ഈടാക്കി. ഹൗസ്ബോട്ടുകള്‍ വ്യാപകമായി വൈദ്യുതി ലൈനില്‍ നിന്നു അനധികൃതമായി വൈദ്യുതി എടുക്കുകയാണെന്ന് നേരത്തെ തന്നെ പരാതികളുയര്‍ന്നിരുന്നു. എന്നാല്‍ ഉന്നത സ്വാധീനങ്ങള്‍ കാരണം നടപടിയെടുത്തിരുന്നില്ല. ചെങ്ങന്നൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഷെഡിലേക്കു ഭൂമിക്കടിയിലൂടെ അനധികൃതമായി ലൈന്‍ വലിച്ചു വൈദ്യുതി മോഷ്ടിച്ച കേസില്‍ മൂന്നുലക്ഷം രൂപയും പിഴ ഈടാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: