തൊടുപുഴ : തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ അമ്പാടി ഹോട്ടലിന് സമീപം രൂപപ്പെട്ടിരിക്കുന്ന് വെള്ളകെട്ട് യാത്രക്കാര്‍ക്ക് ദുരിതമായി. ചെറിയൊരു മഴ പെയ്താല്‍ ഇവിടെ വെള്ളം കെട്ടുണ്ടാകുമെന്നതാണ് സ്ഥിതി. അശാസ്ത്രീയമായ റോഡ് നിര്‍മാണവും ഓടയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതുമാണ് വെള്ളം കേട്ടികിടക്കുന്നതിനു കാരണമാകുന്നത്. ഇതു മൂലം കൂടുതല്‍ കഷ്ടത അനുഭവിക്കുന്നത് വഴിയാത്രക്കാരാണ്. തിരക്കേറിയ വഴിയായതിനാല്‍ നടുറോഡിലൂടെ വാഹനങ്ങള്‍ക്കിടയിലൂടെ ജീവന് കയ്യില്‍ പിടിച്ച് വേണം സാല്നടക്കാര് യാത്ര ചെയ്യാന്‍. ഈ പ്രശ്നങ്ങളൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് പൊതുമരാമത്ത് വകുപ്പും നഗരസഭയും. അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം മൂലം അടുത്ത നാളുകളില്‍ മൂന്ന് തലവണ റോഡില്‍ വെള്ളക്കെട്ടുണ്ടായി കടകളില്‍ വെളളം കയറിയിരുന്നു. വ്യാപാരികള്‍ പരാതിയുമായി രംഗത്തുണ്ടെങ്കിലും നടപടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: