ന്യൂദല്‍ഹി: സുനന്ദ പുഷ്‌ക്കരിന്റെ മരണം സംബന്ധിച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് കേസന്വേഷണം ഊര്‍ജ്ജിതപ്പെടുത്താനാണ് ദല്‍ഹി പോലീസിന്റെ തീരുമാനം. ശശി തരൂരിനെ കേസില്‍ ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്നും സൂചനകളുണ്ട്.
സുനന്ദ പുഷ്‌ക്കറിനെ വിഷം കുത്തിവെച്ചാണ് കൊന്നതെന്നും സുനന്ദയുടെ മരണം സിബിഐ അന്വേഷിക്കണമെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍സ്വാമി ആവശ്യപ്പെട്ടു. റഷ്യന്‍ നിര്‍മ്മിത വിഷം ഉള്ളില്‍ച്ചെന്നാണ് സുനന്ദ മരിച്ചത്. ഇതിന്റെ സാന്നിധ്യം തിരിച്ചറിയുക ദുഷ്‌കരമാണ്. ദല്‍ഹി പോലീസിന് അതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ കഴിയില്ല.
ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം മാത്രമെ ഫലപ്രദമാകൂവെന്നും അദ്ദേഹം പറഞ്ഞു. ഐ.ബി,എന്‍ഐഎ, റോ തുടങ്ങിയ ഏജന്‍സികളുടെ സഹായവും കേസന്വേഷണത്തില്‍ ആവശ്യമായി വരും.
















