ന്യൂദല്‍ഹി: കോണ്‍ഗ്രസ് ദേശീയ വക്താവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ബന്ധുക്കള്‍.
ആന്തരികാവയവങ്ങളുടെ പരിശോധന ഫലത്തില്‍ വിഷം ഉള്ളില്‍ച്ചെന്നതാണ് സുനന്ദയുടെ മരണത്തിന് കാരണമെന്ന് സൂചിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് ബന്ധുക്കള്‍ രംഗത്ത് വന്നത്.
സുനന്ദയ്‌ക്ക് സുഖമില്ലാതിരുന്നപ്പോഴും ശശി തരൂര്‍ യോഗത്തിന് പോയത് സംശയമുണര്‍ത്തുന്നു. ഹോട്ടലിലെ കാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നതും തങ്ങളില്‍ സംശമുണര്‍ത്തുന്നെന്ന് സുനന്ദയുടെ ബന്ധുക്കളില്‍ ഒരാളായ അശോക് കുമാര്‍ പറഞ്ഞു.
ഈ വര്‍ഷം ജനുവരി 17നാണ് സുനന്ദയെ ദല്‍ഹിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
















