Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൗട്ടാലയുടെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2014, 01:51 am IST
inIndia

ന്യൂദല്‍ഹി: മുന്‍ഹരിയാന മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവുമായ ഓംപ്രകാശ് ചൗട്ടാലയുടെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യവ്യവസ്ഥകള്‍ ചൗട്ടാല ലംഘിച്ചെന്ന് കാണിച്ചാണ് സിബിഐ കോടതിയെ സമീപിച്ചത്. ജാമ്യക്കാലാവധി തീരുന്ന ഒക്‌ടോബര്‍ 17ന് മുമ്പായിത്തന്നെ ചൗട്ടാല കീഴടങ്ങണമെന്നും സിബിഐ ആവശ്യപ്പെട്ടു.

ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് സിബിഐ ചൗട്ടാലയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്. സിബിഐയുടെ ആവശ്യം ജസ്റ്റിസുമാരായ ബി.ഡി. അഹമ്മദ്, സിദ്ധാര്‍ത്ഥ് മൃദുല്‍ എന്നിവരുടെ ബെഞ്ച് സ്വീകരിച്ചു. ഒക്‌ടോബര്‍ 17ന് മുമ്പായി കീഴടങ്ങണമെന്നാവശ്യപ്പെട്ട് കോടതി ചൗട്ടാലയ്‌ക്ക് നോട്ടീസ് നല്‍കിയതായി ഹൈക്കോടതി ജഡ്ജിമാര്‍ വാദത്തിനിടെ സിബിഐ അഭിഭാഷകനോട് പറഞ്ഞു. അധ്യാപക നിയമന അഴിമതിക്കേസില്‍ 10 വര്‍ഷത്തെ ജയില്‍ ശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ചൗട്ടാല ആരോഗ്യപരമായ കാരണങ്ങളാലാണ് ജാമ്യം ലഭിച്ച് ജയില്‍ മോചിതനായത്.

ചൗട്ടാലയെ പ്രവേശിപ്പിച്ച ഗുഡ്ഗാവിലെ ആശുപത്രിക്കെതിരെയും സിബിഐ കോടതിയെ സമീപിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചൗട്ടാല എങ്ങനെയാണ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിക്കണമെന്നാണ് സിബിഐയുടെ ആവശ്യം.

സിബിഐക്കും ഇന്ത്യന്‍ നാഷണല്‍ ലോക്ദൡനും ചൗട്ടാലയുടെ ജാമ്യവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നേരത്തെ നോട്ടീസയച്ചിരുന്നു. ഇടക്കാല ജാമ്യം ദുരുപയോഗം ചെയ്ത് ചൗട്ടാല തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കുന്നതായി കാണിച്ച് അഭിഭാഷകനായ വിവേക് തംഗ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി നോട്ടീസയച്ചത്. നിയമവ്യവസ്ഥകളെ അവഹേളിച്ചുകൊണ്ട് ജാമ്യം തേടി ആഘോഷിക്കുകയാണ് ചൗട്ടാലയെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു.

ജയില്‍ശക്ഷയ്‌ക്ക് വിധിക്കപ്പെട്ട ചൗട്ടാലയ്‌ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി 2013 മെയ് 21നാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ പിന്നീട് ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന കള്ളമെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ പിന്‍ബലത്തില്‍ ജാമ്യം നീട്ടിലഭിച്ചുകൊണ്ടേയിരുന്നു. 2013 ജനുവരി 22നാണ് ഹരിയാനയിലെ പ്രത്യേക കോടതി ചൗട്ടാലയ്‌ക്കും മകന്‍ അജയ് ചൗട്ടാലയ്‌ക്കും മറ്റു എട്ടു പേര്‍ക്കും 10 വര്‍ഷം തടവുശിക്ഷ വിധിച്ചത്. 2014 ജൂലൈ 11ന് ഹൈക്കോടതി ശിക്ഷ ശരിവെയ്‌ക്കുകയും ചെയ്തു. 2000ല്‍ നിയമവിരുദ്ധമായി 3206 അധ്യാപകരെ നിയമിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഓംപ്രകാശ് ചൗട്ടാലയ്‌ക്കും കൂട്ടാളികള്‍ക്കും ജയില്‍ ശിക്ഷ ലഭിച്ചത്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

World

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

India

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

India

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു
Kerala

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.