ആലപ്പുഴ: നഗരസഭയിലെ വലിയകുളം വാര്‍ഡില്‍ വ്യാഴാഴ്ച മുതല്‍ ഏഴു ദിവസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ മജിസ്ട്രേറ്റായ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ ഉത്തരവിട്ടു. കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്ററെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് വലിയകുളം വാര്‍ഡിലെ ഓഫീസിന് സമീപം സിഡിഎസ് പ്രവര്‍ത്തകര്‍ നടത്തുന്ന ഉപരോധവുമായി ബന്ധപ്പെട്ട് ഇരു രാഷ്ട്രീയ സംഘടനകളിലെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്ഷമുണ്ടാകാനിടയുണ്ടെന്ന ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 1973ലെ ക്രിമിനല്‍ നടപടി നിയമസംഹിതയിലെ സെക്ഷന്‍ 144 (1), (2) അനുസരിച്ചുള്ള നിരോധനസമയത്ത് നിരോധനപരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ സമരങ്ങളും പ്രകടനങ്ങളും ജാഥകളും ധര്‍ണകളും പൊതുയോഗങ്ങളും നടത്താന്‍ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: