കുട്ടനാട്: പുഞ്ചകൃഷിക്കായി കുട്ടനാടന്‍ പാടശേഖരങ്ങളില്‍ പമ്പിങ് പുരോഗമിക്കുമ്പോള്‍ വൈദ്യുതി തുടര്‍ച്ചയായി മുടങ്ങുന്നത് തിരിച്ചടിയാവുന്നു. എവിടെയെങ്കിലും ചെറിയ കാറ്റു വീശിയാല്‍ മണിക്കൂറുകളോളം വൈദ്യുതിബന്ധം ഈ പ്രദേശത്ത് ഉണ്ടാവുകയില്ല. കുട്ടനാടന്‍ മേഖലയില്‍ 90 ശതമാനം പാടശേഖരങ്ങളിലെയും വെള്ളം പാതിവറ്റിയ നിലയിലാണ്.
അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങുന്നത് പാടശേഖരത്തെ കൃഷിയെ പ്രതികൂലമായി ബാധിക്കും. ഈ രീതിയില്‍ മുമ്പോട്ടു പോയാല്‍ എല്ലാ പാടശേഖരങ്ങളിലും ഒരേപോലെ വിളവ് ഇറക്കേണ്ടി വരും. ഇത് കൊയ്ത്തുകാലത്ത് പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും. എല്ലാ പാടശേഖരങ്ങളിലും ഒരേപോലെ വിളവെടുപ്പ് എത്തുമ്പോള്‍ കൊയ്ത്ത് യന്ത്രങ്ങളും ക്ഷാമമുണ്ടാകും. ഇതൊഴിവാക്കുന്നതിന് വേണ്ടിയാണ് ഓരോ പാടശേഖരവും മുമ്പേ കിറിയിറക്കുന്നത്.
ഓരോ ദിവസവും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങും. ഒരാഴ്ച കൊണ്ട് വെള്ളം വറ്റിച്ചിരുന്ന പാടശേഖരങ്ങളില്‍ രണ്ടാഴ്ചയോളം എടുക്കേണ്ട സ്ഥിതിയാണ്. രണ്ടാംകൃഷി വിളവെടുക്കുന്ന പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്ന പ്രവര്‍ത്തികളും ഇതുമൂലം തകിടം മറിഞ്ഞിരിക്കുകയാണ്. കെഎസ്ഇബിയുടെ നിലപാടിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കുട്ടനാട് നിയോജക മണ്ഡലം കര്‍ഷകമോര്‍ച്ച പ്രസിഡന്റ് സന്തോഷ്കുമാര്‍ കിടങ്ങറ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: