കായംകുളം: നഗരസഭയിലെ അഴിമതികളെപ്പറ്റി സി.കെ. സദാശിവന് എംഎല്‍എ നല്കിയ പരാതിയെ തുടര്‍ന്ന് മന്ത്രി മഞ്ഞളാംകുഴി അലി റിപ്പോര്‍ട്ട് തേടി. തദ്ദേശസ്വയംഭരണ വകുപ്പിലെ നഗരകാര്യ സെക്രട്ടറി എ.പി. മുഹമ്മദ് ഹനീഷിനെയാണ് ഇക്കാര്യം ചുമതല പെടുത്തിയിരിക്കുന്നത്.
നഗരസഭയില്‍ അഴിമതിയ്ക്ക് നേതൃത്വം നല്കുന്ന കരാറുകാരനായ കൗണ്സിലറെപ്പറ്റിയും ഉദ്യോഗസ്ഥരുടെ അഴിമതികളെപ്പറ്റിയും വിശദമായ റിപ്പോര്‍ട്ട് വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കെട്ടിടനിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ് കാലതാമസം, റോഡുകള്‍, ഓടകള്‍ കാല്‍നടപാത എന്നിവയുടെ നിര്‍മ്മാണത്തിലെ അപാകത, വഴിവിളക്കുകള്‍ സ്ഥാപിക്കല്‍, മെയിന്റനന്‍സ് എന്നിവയില്‍ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നതെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. നഗരസഭയിലെ എല്ലാ പ്രവൃത്തികളും വര്‍ഷങ്ങളായി സ്ഥിരം കരാറുകാര്‍ക്കാണ് നല്‍കുന്നതെന്നും എംഎല്‍എ നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: