സ്റ്റോക്ക് ഹോം: സാഹിത്യത്തിനുള്ള 2014ലെ നോബല്‍ സമ്മാനം പ്രഖ്യാപിച്ചു. ഫ്രഞ്ച് എഴുത്തുകാരനായ പാട്രിക്ക് മോദിയാനോയ്ക്കാണ് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചിരിക്കുന്നത്.
നോബല്‍ സമ്മാനം ലഭിക്കുന്ന 11-ാമത്തെ ഫ്രഞ്ച് എഴുത്തുകാരനാണ് 69 വയസ്സുകാരനായ
പാട്രിക്കിന് നോബല്‍.
സാഹിത്യ നോബലിനായി 210 നോമിനേഷനുകളാണ് പുരസ്കാരനിര്‍ണയ സമിതിക്കു മുമ്പാകെ ലഭിച്ചത്.
കെനിയന്‍ എഴുത്തുകാരന് നുഗുഗി വാ തിയോഗോ അടക്കമുള്ള പ്രമുഖരുമായി കടുത്ത മത്സരത്തിനു ശേഷമാണ് മോഡിയാനോ പുരസ്കാരത്തിന് അര്‍ഹനായത്.
‘മിസിംഗ് പേഴ്സണ്‍’, ‘ലാക്കോംബെ ലൂസിയെന്‍’, ‘നൈറ്റ് റൈഡ്സ്’, ‘റിംഗ് റോഡ്സ്’ എന്നിവയാണ് പാട്രിക്കിന്റെ പ്രധാന കൃതികള്‍. ‘ദ ഹൊറൈസണാണ് എറ്റവുമൊടുവില്‍ പുറത്തിറങ്ങിയ നോവല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: