കായംകുളം: റേഷന്‍കട വ്യാപാരിയുടെ കൈവെട്ടിയ സംഭവത്തില്‍ പണമിടപാടെന്ന് സംശയം. കുന്നത്താലുംമൂട് ശ്രീനാരായണ മന്ദിരത്തില്‍ മുരളീധര (53)ന്റെ വലതുകൈയ്യാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കട അടച്ചുകൊണ്ടിരിക്കുമ്പോള്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ചത്. വലതുകൈയില്‍ ഒമ്പതോളം വെട്ടുകളാണ് ഉള്ളത്. പണമിടപാടും വ്യാപാരത്തിലെ തര്‍ക്കവുമാണ് അക്രമത്തിന് പിന്നിലെ കാരണമെന്ന് സൂചന. പ്രദേശവാസികളായ ക്വട്ടേഷന്‍ സംഘമാണ് ഇതിന്റെ പിന്നിലെന്നും സൂചനയുണ്ട്. മുന്‍പും മുരളീധരനെ അപായപ്പെടുത്താന്‍ നീക്കം നടന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. മുരളീധരനെ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: