മാവേലിക്കര: ഓട്ടോ സ്റ്റാന്‍ഡിലെ മദ്യവില്‍പ്പന തടഞ്ഞ ഡ്രൈവര്‍ക്ക് മര്‍ദ്ദനം. അറനൂറ്റിമംഗലം വടക്കേതെങ്ങിനാലില് മോഹനനാ (59)ണ് മര്‍ദ്ദനമേറ്റത്. തലയ്ക്കും നട്ടെല്ലിനും മര്‍ദനമേറ്റ ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റില് നിന്നും വന്‍തോതില്‍ മദ്യം ശേഖരിച്ച് ഓട്ടോറിക്ഷയില്‍ വില്‍പ്പന നടത്തുന്നതിനെ ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. മര്‍ദ്ദനത്തില്‍ ചെവിയുടെ ഡയഫ്രത്തിന് തകരാര്‍ സംഭവിച്ചതിനാല്‍ കേള്‍വി ശക്തി കുറഞ്ഞു. നട്ടെല്ലിന് ഏറ്റ ക്ഷതം തുടര്‍ന്ന് ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയ്ക്ക് കാരണമാകുമെന്ന ഭീതിയിലാണ് ഇയാള്‍. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഇയാളുടെ മൊഴി രേഖപ്പെടുത്താനോ കേസെടുക്കാനോ പോലീസ് തയാറായില്ലെന്ന് ആക്ഷേപമുണ്ട്. ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചിട്ടും കേസെടുക്കാഞ്ഞതിനെത്തുടര്ന്ന് ഇയാളുടെ ഭാര്യ സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയിരുന്നു. എന്നിട്ടും കേസെടുക്കാത്ത പോലീസ് പ്രതിയെ രക്ഷിക്കാനുള്ള നീക്കത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: