ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ സഫി തെഹ്സിലിനടുത്തുള്ള അലംഗാര്‍ ലമേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു.
ഭീകരര്‍ നടത്തിയ ബോംബാക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്ത് പോളിയോ നിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ചാരന്മാരാണെന്ന് ആരോപിച്ചാണ് ഭീകരര്‍ നിരന്തരമായി ആക്രമണം നടത്തി വരുന്നത്.
പ്രദേശത്തെ യൂണിയന് കൗണ്‍സില്‍ പോളിയോ പ്രവര്‍ത്തകന്റെ വീടിനു സമീപമായുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: