കോട്ടയം: കുറിച്ചിയിലെ പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവച്ചു. ഇന്നലെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണ് കമ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം ചെയ്യാനിരുന്നത്.
പട്ടികജാതി വികസന ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച കമ്യൂണിറ്റി ഹാളിന്റെ ഭരണച്ചുമതല കോളനി അസോസിയേഷനെ എല്പിക്കണമെന്നാവശ്യപ്പെട്ട് ദിവസങ്ങളായി സ്ഥലത്ത് നാട്ടുകാര്‍ നിരാഹാരസമരം അനുഷ്ഠിക്കുകയായിരുന്നു. എന്നാല്‍ കമ്യൂണിറ്റി ഹാളിന്റെ നടത്തിപ്പ് കോളനി നിവാസികള്‍ക്കു മാത്രമായി നല്‍കാനാവില്ലെന്ന നിലപാടാണ് പഞ്ചായത്ത് അധികൃതര്‍ സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് ഉദ്ഘാടന ചടങ്ങില്‍ സംഘര്‍ഷമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഉദ്ഘാടനപരിപാടി മാറ്റിവച്ചതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: