കോട്ടയം: യൂത്ത് ഫ്രണ്ട് നാഷണലിസ്റ്റിന്റെ നേതൃത്വത്തില്‍ റബ്ബര്‍ കര്ഷകരടുടെ പ്രതീകാത്മക പ്രതിഷേധം 9ന് ഗാന്ധിസ്ക്വയറില്‍ നടക്കുമെന്ന് ചെയര്മാന് അഡ്വ. നോബിള്‍ മാത്യു പത്രസമ്മേളനത്തില്‍ അറിയിച്ചു. റബ്ബര്‍ വിലിയിടിവിനെതിരെ ഇപ്പോള്‍ ചിലര്‍ നടത്തുന്ന മുറവിളി കാപട്യമാണ്.റബ്ബര്‍ സംഭരിച്ച് കടലില്‍ എറിയണമെന്നും കത്തിച്ചുകളയണമെന്നും പറയുന്നത് കര്‍ഷക വഞ്ചനയും രാജ്യദ്രോഹവുമാണ്. റബ്ബര്‍വില 200 രൂപയായി നിലനിര്‍ത്താന്‍ ബുദ്ധിപരമായും തന്ത്രപരമായും നീങ്ങണം. കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ അനുവദിച്ച ഐഐടി കേരളത്തിലെ ഏറ്റവും വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന പാലക്കാട്ടേയ്ക്ക് മാറ്റാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണ്. നല്ല കാലാവസ്ഥയുള്ള കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ എവിടെയെങ്കിലും സ്ഥാപിക്കണം. ഏറ്റവും അനുയോജ്യമായ സ്ഥലം പിറവമാണ് നോബിള്‍ പറഞ്ഞു. മോദി സര്‍ക്കാരിന്റെ 100 സ്വപ്നനഗരങ്ങളുടെ നിര്‍മ്മാണത്തിനുള്ള പട്ടികയില്‍ കൊല്ലം, കോട്ടയം, തൃശൂര്‍ നഗരങ്ങളെയാണ് ഉള്‍പ്പെടുത്തേണ്ടത്.
കേരള കോണ്‍ഗ്രസ് നാഷണലിസ്റ്റ് സുവര്‍ണ ജൂബിലി ക്യാമ്പ് നവംബര്‍ 14, 15, 16 തീയതികളില്‍ കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ നടക്കും. കേരളത്തിന്റെ സമഗ്രവികസനം മോദിക്കൊപ്പം മുന്നേറാന്‍ എന്നതാണ് ക്യാമ്പിന്റെ ചര്‍ച്ചാവിഷയം. കേന്ദ്രമന്ത്രിമാര്‍, ബിജെപി ദേശീയ നേതാക്കള്‍, മതമേലദ്ധ്യക്ഷന്മാര് തുടങ്ങിയവര്‍ ക്യാമ്പില്‍ ക്ലാസുകള്‍ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തില്‍ കേരളാ കോണ്‍ഗ്രസ് നാഷണലിസ്റ്റ് ജനറല്‍സെക്രട്ടറി രതീഷ് വടയാറ്റ്, ട്രഷറര്‍ ട്വിങ്കില്‍ രാജ്, ജില്ലാ പ്രസിഡന്റ് ബിനോയ് ജയിംസ്, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ബിജി മണ്ഡപം, അഡ്വ. വിവേക് വിജയന്, ശരത് മോഹന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: