കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ മുപ്പതാം വാര്‍ഷികാചരണവും ഗാന്ധി ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകലളിലെ കോളജുകളെ ബന്ധപ്പെടുത്തി ശുചിത്വ ബോധവല്‍ക്കരണത്തിനായി ആക്ഷര ജ്യോതി യാത്രകള്‍ സംഘടിപ്പിച്ചു. കുട്ടിക്കാനം മരിയന്‍ കോളജില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, തൃക്കാക്കര ഭാരതമാത കോളജില്‍ ബന്നി ബഹനാന് എംഎല്‍എ, പത്തനംതിട്ട ഗാന്ധി സ്ക്വയറില്‍ അഡ്വ. കെ. ശിവദാസന്‍ നായര്‍, വൈക്കം ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പ്രോ-വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ എന്നിവര്‍ ജ്യോതി യാത്രകള്‍ ഉദ്ഘാടനം ചെയ്തു. സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, പ്രൊഫ. സണ്ണി കെ. ജോര്‍ജ്ജ്, ജോര്‍ജ്ജ് വര്‍ഗീസ്, പ്രൊഫ. സി. അബ്ദുള്‍ റഹ്മാന്, ഡോ. എന്‍. ജയകുമാര്‍, പ്രൊഫ. കെ.വി. നാരയണകുറുപ്പ്, പ്രൊഫ. കെ.എസ്. ഇന്ദു എന്നിവര്‍ ജ്യോതി യാത്രയ്ക്ക് നേതൃത്വം നല്കി.
കുട്ടിക്കാനത്ത് നടന്ന ചടങ്ങില്‍ ഇ.എസ്.ബിജിമോള്‍ എം.എല്‍.എ അദ്്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.ടി.തോമസ്, എം.ജി ഫിനാന്‍സ് ഓഫീസര്‍ ഏബ്രഹാം ജെ.പുതുമന, അഡ്വ.റോയ്.കെ.പൗലൂസ്, പ്രിന്‍സിപ്പാള്‍ ഫാ.റോയ്.പി.ഏബ്രഹാം, സൈനറ്റംഗങ്ങളായ പ്രൊഫ.ജോജോ ജോര്‍ജ്, നിയാസ് കൂരാപ്പള്ളി, കെ.എം.അന്‍വര്‍, പ്രൊഫ.സാജു ഏബ്രഹാം എന്നിവരും എറണാകുളം ജില്ലയിലെ യാത്രയില്‍ പ്രൊഫ.കെ.എസ്.ഇന്ദു, തൃക്കാക്കര മുനിസിപ്പല്‍ ചെയര്മാന് ഷാജി വാഴക്കാല, ഡേ.ജേയി ജോസഫ് പുതുശ്ശേരി, ഡോ.എ.യു.വര്‍ഗീസ്, സെനറ്റംഗം ഡോ.കെ.സി.ഗോപകുമാര്‍, പ്രൊഫ.സാജു മാത്യു, അഡ്വ.സജല്‍, അബിദ് അലി.കെ.ഐ,ബൈജു കെ.പി, അനു കെ. ജോണ്‍, വിനീഷ് കെ.ഐ, പ്രൊഫ.ഗിരീഷ് കുമാര്‍ പത്തനംതിട്ട ജില്ലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട, നഗരസഭാദ്ധ്യക്ഷന്‍ അഡ്വ.എ.എസ്.സുരേഷ്കുമാര്‍, സെനറ്റംഗങ്ങളായ പ്രൊഫ.രാജു വര്‍ഗീസ്, പ്രൊഫ. റന്നി പി.വര്‍ഗീസ്, പി.പി. അച്ചന്‍കുഞ്ഞ്, ഡോ.എസ്.സുനില്‍, പ്രൊഫ.വിവേക് ജേക്കബ് ഏബ്രഹാം എന്നിവരും കോട്ടയം ജില്ലയില്‍ പ്രശസ്ത ഗാന്ധിയന്‍ നരസിംഹ നായിക്, വൈക്കം നഗരസഭാദ്ധ്യക്ഷ ശ്രീലതാ ബാലചന്ദ്രന്, പ്രൊഫ.കെ.എസ്.സുധ, യൂണിവേഴ്സിറ്റി യൂണിയന് ചെയര്‍പേഴ്സണ്‍ പി.റ്റി.അശ്വതി, സെനറ്റംഗങ്ങളായ ജോര്‍ജ് പയസ്, ഷബീര്‍ ഷാജഹാന്, ഡോ.സിബി കുര്യന്, പി.ആര്.ഒ ജി.ശ്രീകുമാര്‍ എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: