വാഷിംഗ്ടണ്‍: അല്‍-ഖ്വയ്ദ മേധാവിയായിരുന്ന ഒസാമ ബിന്‍ലാദനെ അമേരിക്കയുടെ പ്രത്യേക സംഘം വധിച്ചതിന് ശേഷം കടലിലെറിഞ്ഞത് ഇരുമ്പ് ചങ്ങലകളില്‍ കെട്ടിയാണെന്ന പുതിയ വെളിപ്പെടുത്തലുമായി മുന്‍ സിഐഎ ഡയറക്ടറുടെ പുസ്തകം.
ഒസാമയുടെ ശരീരം കറുത്ത വലിയ ബാഗിലാക്കിയ ശേഷം 300 പൗണ്ടുള്ള ഇരുമ്പ് ചങ്ങലകള്‍ വരിഞ്ഞ് കെട്ടിയാണ് കടലിലെറിഞ്ഞതെന്ന് മുന്‍ സിഐഎ ഡയറക്ടര്‍ ലിയോണ്‍ പനേറ്റ തന്റെ പുസ്തകത്തില്‍ വ്യക്തമാക്കുന്നു.
ഇതു സംബന്ധിച്ച കാര്യങ്ങള്‍ പനേറ്റയുടെ ‘വെര്ത്തി ഫൈറ്റ്സ്: എ മെമയര്‍ ഓഫ് ലീഡര്‍ഷിപ്പ് ഇന്‍ വാര് ആന്‍ഡ് പീസ്’ എന്ന പുസ്തകത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബിന്ലാദന് വെടികൊണ്ട് മരിച്ചയുടനെ തന്നെ എങ്ങനെ മൃതദേഹം സംസ്ക്കരിക്കുമെന്നതിനെ കുറിച്ച് ആസൂത്രണം നടന്നതായും പുസ്തകത്തില്‍ പറയുന്നു.
മൃതദേഹം മുങ്ങുമെന്ന ഉറപാപക്കുന്നതിനാണ് 300 ഇരുമ്പ് ചങ്ങലകള്‍ ഉപയോഗിച്ചത്- പനേറ്റ എഴുതുന്നു.
ഒസാമയുടെ ശരീരം കപ്പലിലെ വെള്ളുത്ത മേശയില്‍ കിടത്തി. കപ്പല്‍ നീങ്ങി കുറച്ച സമയത്തിന് ശേഷം മേശ കീഴ്മേല്‍ മറിയുകയും മൃതദഹേം കടലിലേയ്ക്ക് വീഴുകയുമായിരുന്നെന്ന് പനേറ്റ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: