ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒന്നാം വാര്‍ഡില്‍ മാലിന്യകൂമ്പാരം, രോഗികളും ബന്ധുക്കളും ദുരിതത്തില്‍. വാര്‍ഡിനോട് ചേര്‍ന്നുളള നടപാതയിലാണ് പ്ലാസ്റ്റിക് ചാക്കുകളിലായി മാലിന്യം കുന്നുകൂട്ടിയിട്ടിരിക്കുന്നത്. ഇതിനു മുകളിലെ ലേബര്‍ റൂമില്‍ നിന്നും പ്രസവവാര്‍ഡില്‍ നിന്നുമുളള മാലിന്യങ്ങളാണ് ഈ വരാന്തയില്‍ കുന്നുകൂട്ടിയിട്ടിരിക്കുന്നത്. മാലിന്യം കുമിഞ്ഞ് കൂടിയത് ഒന്നാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന അമ്പതോളം കുട്ടികള്‍ക്ക് ഭീഷണിയായി മാറി. ഇതിനു സമീപത്തുളള വാര്‍ഡുകളില്‍ വിട്ടുമാറാത്ത രോഗവുമായി കഴിയുന്ന രോഗികള്‍ക്കും ഈ മാലിന്യകൂമ്പാരം ദുരിതമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: