മുംബൈ: കൊങ്കണ്‍ റെയില്‍വേ പാതയില്‍ ചരക്കു തീവണ്ടി പാളം തെറ്റി. രാവിലെ 7.45 ഓടെയാണ് അപകടം. ചിപ്ലൂണ്‍-കാംടെ സ്റ്റേഷനുകള്‍ക്കിടെയാണ് അപകടം നടന്നത്.
അപകടത്തെ തുടര്‍ന്ന് മേഖലയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പല ട്രെയിനുകളും വഴിതിരിച്ചുവിട്ടു. ചില ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. അപകടത്തെ തുടര്‍ന്ന് ചില ട്രെയിനുകള്‍ റദ്ദാക്കിയേക്കുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. അതേസമയം ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ചരക്ക് തീവണ്ടിയുടെ 12 വാഗണുകളാണ് പാളം തെറ്റി മറിഞ്ഞത്. മുംബൈയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയാണ് അപകട സ്ഥലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: