രാജാക്കാട് : മന്ത്രി തിരുഞ്ചൂര്‍ രാധാകൃഷ്ണനെ എളംപ്ലാശ്ശേരിയില്‍ തടഞ്ഞ സംഭവത്തെതുടര്‍ന്ന് കോണ്‍ഗ്രസും ഇടുപക്ഷവും തമ്മിലുള്ള വാക്പോര് കയ്യാങ്കളിയിലെത്തി. ഇന്നലെ രാവിലെ 11.45ഓടെ രാജാക്കാട് അമ്പലം ജംഗ്ഷനില്‍ വച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ ജോയിസ് ജോര്‍ജ്ജ് എം.പി.യുടെ വാഹനം തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു. എം.പി.യും യൂത്ത് കോണ്‍ഗ്രസുകാരും പരസ്പരം അസഭ്യവര്‍ഷം
നടത്തി. രാജാക്കാട് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. വൈകിട്ട് രാജാക്കാട്ടില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോയിസ് ജോര്‍ജ്ജ് എം.പി.യുടെ കോലം കത്തിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാനൊരുങ്ങവേ ഇടതുപക്ഷ പ്രവര്‍ത്തകര്‍ എരിയുന്ന കോലത്തില്‍ നിന്ന് കനലെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ എറിഞ്ഞു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ പൊരിഞ്ഞ സംഘര്‍ഷം അരങ്ങേറി.
പോലീസ് ഏറെ പണിപ്പെട്ടാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. ജില്ലയിലെമ്പാടും യുഡിഎഫ്-എല്‍ഡിഎഫ് അഭിപ്രായഭിന്നത ശക്തമാണ്.
പലയിടത്തും ഇരുവിഭാഗം പ്രവര്‍ത്തകര്‍ പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ സൈ്വര്യവിഹാരം നടത്തുകയാണ്. പോലീസും കാര്യമായ നടപടി സ്വീകരിക്കു
ന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: