Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനീസ് പടക്കം ഭാരതത്തില്‍ നിരോധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2014, 10:12 pm IST
inIndia

കൊച്ചി: ചൈനീസ് പടക്ക ഇറക്കുമതിയും വില്‍പനയും ഭാരതം നിരോധിക്കുന്നു. ആഭ്യന്തര പടക്കവിപണിയ്‌ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതോടൊപ്പം അനധികൃത ഇറക്കുമതിയും മാരകവിഷാംശത്തിന്റെ സാന്നിദ്ധ്യവും ചൈനീസ് പടക്കം സൃഷ്ടിക്കുന്നതായാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 1992 ലെ ഭാരത നിയമപ്രകാരവും 2008 ലെ സ്‌ഫോടകവസ്തു നിയമപ്രകാരവുമാണ് നിരോധന നടപടികള്‍. ചൈനീസ് പടക്ക ഇറക്കുമതിയ്‌ക്കൊപ്പം ഭാരതത്തില്‍ വില്‍പന-വിപണന നിരോധനവും ഇതിലുള്‍പ്പെടുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

ഭാരതത്തിലെ മേജര്‍ തുറമുഖങ്ങളിലൂടെ വ്യാപകമായാണ് അനധികൃത ചൈനീസ് പടക്ക ഇറക്കുമതി നടക്കുന്നത്. 2012 ല്‍ 300 ഉം 2013 ല്‍ 600 കണ്ടെയ്‌നര്‍ ചൈനീസ് പടക്കങ്ങളാണ് ഇവിടെ ഇറക്കുമതി ചെയ്തത്. പൊട്ടാസ്യം ക്ലോറൈഡ്, സള്‍ഫര്‍ തുടങ്ങി ആരോഗ്യത്തിന് ഹാനികരമായ മാരക വിഷാംശമുള്ളതാണ് ചൈനീസ് പടക്കങ്ങളെന്ന് സര്‍ക്കാര്‍തല ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മുന്‍കാല സര്‍ക്കാര്‍ അവഗണനാ മനോഭാവം പുലര്‍ത്തിയതായാണ് വ്യാപകമായ പടക്ക ഇറക്കുമതിക്കിടയാക്കിയതെന്ന് ഇന്ത്യന്‍ പടക്ക നിര്‍മാണ കേന്ദ്രങ്ങള്‍ ആരോപിക്കുന്നു.

ആഭ്യന്തര സുരക്ഷയ്‌ക്കൊപ്പം സാമ്പത്തിക, വ്യാവസായിക, പരിസ്ഥിതി, സാമൂഹിക വെല്ലുവിളികളാണ് ചൈനീസ് പടക്ക ഇറക്കുമതി വില്‍പ്പനയിലൂടെ രാജ്യത്തുണ്ടാകുന്നത്. ദീപാവലി ഉത്സവ വിപണിയില്‍ കണ്ണുംനട്ടാണ് ചൈനീസ് പടക്കം അനധികൃതമായി ഇറക്കുമതി തുടങ്ങിയത്. മുംബൈ തുറമുഖം വഴി മതിയായ രേഖകളില്ലാതെ അടുത്തകാലത്ത് ഇറക്കുമതി ചെയ്ത് മുന്ന് കണ്ടെയ്‌നര്‍ (80 ടണ്‍) പടക്കം കസ്റ്റംസ് -എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പിടികൂടുകയും ഏഴ് കണ്ടെയ്‌നര്‍ മരവിപ്പിക്കുകയും ചെയ്തു. കളിപ്പാട്ടം, സ്‌ക്രാപ്പ്, കടലാസ് ഉത്പ്പന്നങ്ങള്‍ എന്നിവയുടെ പേരിലാണ് പടക്ക ഇറക്കുമതി നടക്കുന്നതെന്ന് പറയുന്നു. തുറമുഖങ്ങള്‍ക്കൊപ്പം നേപ്പാള്‍ വഴിയും ചൈനാ പടക്കം വിപണിയിലെത്തുന്നുണ്ട്.

ആഭ്യന്തര പടക്ക വിപണിയില്‍ വന്‍ മുന്നേറ്റവും വെല്ലുവിളിയുമുണര്‍ത്തുകയാണ് ചൈനീസ് പടക്കങ്ങള്‍. ഭാരതത്തിലെ പടക്ക നിര്‍മാണ കേന്ദ്രമായ തമിഴ്‌നാട് ശിവകാശിയിലെ 800 ഓളം നിര്‍മാണശാലകളിലെ ഏഴരലക്ഷത്തോളം തൊഴിലാളികളാണ് ചൈനീസ് പടക്ക ഇറക്കുമതി മൂലം പട്ടിണിയിലായത്. ഒപ്പം 370 ദശലക്ഷം ഡോളറിന്റെ പടക്കവിപണി പിടിച്ചടക്കാനും ചൈന ശ്രമിക്കുകയാണ്. മുന്‍വര്‍ഷം ആഭ്യന്തര വിപണിയുടെ 30 ശതമാനം വിഹിതം ചൈന പടക്കം കയ്യടക്കിക്കഴിഞ്ഞതായി അസോചം വ്യക്തമാക്കിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

Sports

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
Kerala

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

Football

വിനീഷ്യസ് റയലില്‍ 2032 വരെ

Sports

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

പുതിയ വാര്‍ത്തകള്‍

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.