കോട്ടയം: ചേരികളിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വ്യത്യസ്ത ചിത്രങ്ങളിലൂടെ തുറന്നുകാട്ടുകയാണ് കുട്ടികള്‍. ലോക പാര്‍പ്പിട ദിനാഘോങ്ങളോടനുബന്ധിച്ച് എംറ്റി സെമിനാരി സ്കൂളില്‍ 4ന് നടന്ന മത്സരത്തില്‍ കുട്ടികള്‍ക്ക് നല്കിയ വിഷയം ചേരികളില്‍ നിന്നുള്ള ശബ്ദം എന്നതായിരുന്നു. എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ നിന്നായി 81 വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്.
കുരുന്നുമനസില്‍ പതിഞ്ഞ ചേരികളിലെ കുടുംബ ജീവിതത്തിന്റെ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ക്കാണ് കുട്ടികള്‍ നിറം പകര്‍ന്നത്. അയല്‍വാസികള്‍ തമ്മിലുള്ള വഴക്കുനടക്കുമ്പോള് മാറിനിന്നുകരയുന്ന കുട്ടിയും, ഭര്‍ത്താവിന്റെ കാലുപിടിച്ച് കരയുന്ന ഭാര്യയുടെ ചിത്രവും കൂറ്റന്‍ ഫ്ളാറ്റിന്റെ പിറകില്‍ കുട്ടികള്‍ കുടില്‍ കെട്ടി താമസിക്കുന്ന ചേരിനിവാസികളും, കച്ചവടത്തിന് ഇറങ്ങിപ്പുറപ്പെടുന്ന അമ്മയും മകളും, അമ്മയെ ഉപദ്രവിക്കുന്ന അച്ഛനെ നോക്കി കരയുന്ന പെണ്‍കുട്ടിയും സമീപത്ത് പൊട്ടിച്ചിതറി ക്കിടക്കുന്ന സ്ലേറ്റും മണ്‍കലവും… ഇങ്ങനെ നിരവധി ചിത്രങ്ങളാണ് കുട്ടികള്‍ വരച്ചുകാട്ടിയിരിക്കുന്നത്. ചിത്രങ്ങള്‍ എല്ലാതന്നെ ചേരിപ്രദേശം നേരിടുന്ന കുടിവെള്ളക്ഷാമം എടുത്തുകാട്ടിയിരിക്കുന്നു. കുട്ടികളുടെ മനസില്‍ നിറഞ്ഞു നില്ക്കുന്ന ചേരിജീവിതം വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.
എല്‍പി വിഭാഗത്തില്‍ എന്‍.എം. ദേവാനന്ദന് ഒന്നാം സ്ഥാനവും അജാല് ഷാജഹാന് രണ്ടാം സ്ഥാനവും പൂജ അജിത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു. യുപി വിഭാഗത്തില്‍ അഗസ്റ്റസ് റൂസോ ഒന്നാം സ്ഥാനവും അതുല്‍ എസ്. രാജ് രണ്ടാം സ്ഥാനവും ആമിന ഷാനവാസ് മൂന്നാം സ്ഥാനവും പങ്കിട്ടു. ഹൈസ്കൂള്‍ വിഭാഗത്തില്‍ അഞ്ജന എസ്. രാജ്, എഡ്വിന് രാജു, എന്‍. ചന്ദ്രശേഖര്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: