Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ദുര്‍ബല’ പ്രതിച്ഛായ തിരുത്താന്‍ സ്വന്തം പുസ്തകവുമായി മന്‍മോഹന്‍സിങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2014, 01:39 am IST
inIndia

ന്യൂദല്‍ഹി: തുടര്‍ച്ചയായി പുറത്തിറങ്ങിയ പുസ്തകങ്ങളിലൂടെ ലഭിച്ച ‘ദുര്‍ബല’ പ്രതിച്ഛായ തിരുത്താന്‍ സ്വന്തം  പുസ്തകവുമായി മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്. പത്തുവര്‍ഷത്തെ പ്രധാനമന്ത്രി പദവും ഉദ്യോഗസ്ഥപദവിയില്‍ നിന്നുള്ള രാഷ്‌ട്രീയ പ്രവേശനവുമെല്ലാം പുസ്തകത്തിലെ പ്രതിപാദ്യ വിഷയങ്ങളാകുമെന്നാണ് മന്‍മോഹന്‍സിങിനോട് അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. 2008ല്‍ ആരംഭിച്ച പുസ്തക രചന ഉടന്‍ പൂര്‍ത്തിയാകും.

പ്രധാനമന്ത്രിയായിരുന്ന കാലത്ത് മന്‍മോഹന്‍സിങും സോണിയാഗാന്ധിയും തമ്മിലുണ്ടായിരുന്ന ബന്ധത്തെപ്പറ്റിയും പ്രധാനമന്ത്രിയുടെ ഓഫീസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ നടത്തിയ ഇടപെടലുകളേപ്പറ്റിയും ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മന്‍മോഹന്‍സിങ് തന്റെ പുസ്തകത്തിലൂടെ മറുപടി നല്‍കും. ഇതിനുപുറമേ മുന്‍ വിദേശകാര്യമന്ത്രി കെ. നട്‌വര്‍സിങ്, മന്‍മോഹിന്‍സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്തെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു, മുന്‍ സിഎജി വിനോദ് റായ് എന്നിവരുടെ പുസ്തകങ്ങളിലൂടെ ഉയര്‍ന്ന വിവാദങ്ങള്‍ക്കുള്ള മറുപടിയും മന്‍മോഹന്‍സിങിന്റെ പുസ്തകത്തിലുണ്ടാകുമെന്നാണ് സൂചന.

മുന്‍ വിദേശകാര്യമന്ത്രി നട്‌വര്‍ സിങിന്റെ ‘വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫ്’ എന്ന പുസ്തകത്തില്‍ ഡോ.മന്‍മോഹന്‍സിങിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സോണിയാഗാന്ധിയേയും കോണ്‍ഗ്രസ് നേതൃത്വത്തേയും കണക്കിനു വിമര്‍ശിച്ച നട്‌വര്‍ സിങിന്റെ ആരോപണങ്ങള്‍ക്ക് മന്‍മോഹന്‍ സിങിന്റെ പുസ്തകത്തില്‍ മറുപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. നട്‌വര്‍ സിങിന്റെ പുസ്തകം പുറത്തിറങ്ങും മുമ്പ് പ്രധാനമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേശകന്‍ സഞ്ജയ് ബാരുവിന്റെ ‘ ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ ഉയര്‍ത്തിയ വിവാദങ്ങളും മന്‍മോഹന്‍സിങിനേയും കോണ്‍ഗ്രസ് നേതൃത്വത്തേയും ഉലച്ചിരുന്നു.

മന്‍മോഹന്‍സിങ് സര്‍ക്കാരിനു മുകളില്‍ സോണിയാഗാന്ധിയാണ് ഭരിച്ചതെന്ന സഞ്ജയ് ബാരുവിന്റെ വെളിപ്പെടുത്തലുകള്‍ വിവാദമുയര്‍ത്തി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും സുപ്രധാന ഫയലുകള്‍ സോണിയാഗാന്ധിയുടെ മുന്നിലെത്തിയിരുന്നതായും സോണിയയാണ് ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുത്തിരുന്നതെന്നുമായിരുന്നു സഞ്ജയ് ബാരുവിന്റെ വിമര്‍ശനം. ഇതിനുപിന്നാലെയാണ് മുന്‍ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയുടെ വെളിപ്പെടുത്തല്‍ ‘നോട്ട് ജസ്റ്റ് ആന്‍ അക്കൗണ്ടന്റ്’ എന്ന പുസ്തകത്തിലൂടെ പുറത്തുവന്നത്. 2ജി സ്‌പെക്ട്രം വിഷയത്തിലും കല്‍ക്കരി അഴിമതിയിലും വിനോദ് റായിയുടെ പുസ്തകവും മന്‍മോഹന്‍സിങിനെ പ്രതിരോധത്തിലാക്കി.

പുസ്തക രചനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പദത്തിലിരുന്നുകൊണ്ട് സഹപ്രവര്‍ത്തകരുമായി നടത്തിയ ആശയ വിനിമയ രേഖകളെല്ലാം മന്‍മോഹന്‍സിങ് പ്രധാനമന്ത്രി പദം വിട്ടൊഴിയും മുമ്പുതന്നെ ശേഖരിച്ചിരുന്നു. വിവാദ വിഷയങ്ങളില്‍ കേന്ദ്രമന്ത്രിസഭാംഗങ്ങളുമായി നടത്തിയ അഭിപ്രായ പ്രകടനങ്ങളും മന്‍മോഹന്‍സിങിന്റെ പക്കലുണ്ട്. ഇവയെല്ലാം മന്‍മോഹന്‍സിങിന്റെ പുസ്തകത്തില്‍ പരാമര്‍ശവിധേയമായേക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

Kerala

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

India

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

India

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

Football

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

പുതിയ വാര്‍ത്തകള്‍

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.