കോട്ടയം: പെണ്‍കുട്ടികള്‍ക്കായി കോട്ടയത്ത് ജുവനൈല്‍ ഹോം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോട്ടയത്ത് തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോം സന്ദര്‍ശന വേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ കോഴിക്കോടും എറണാകുളത്തും മാത്രമാണ് പെണ്‍കുട്ടികളുടെ ജുവനൈല്‍ ഹോം ഉള്ളത്. നാനാവിധ പ്രശ്നങ്ങളില്‍ പെട്ട് സമൂഹത്തില്‍ നിന്ന് തിരസ്കരിക്കപ്പെടുന്ന കോട്ടയത്തും സമീപജില്ലകളിലുമുള്ള പെണ്‍കുട്ടികള്‍ക്ക് ഇത് ആശ്വാസമാകും ആണ്‍കുട്ടികളുടെ ജുവനൈല്‍ ഹോമില്‍ നിന്ന് അധികം അകലെയല്ലാതെ സ്ഥലം കണ്ടെത്തുന്നതിന് ജില്ലാ കളക്ടര്‍ അജിത് കുമാറിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
പ്രായപൂര്‍ത്തിയായ ജുവനൈല്‍ ഹോം അന്തേവാസികളുടെ പുനരധിവാസം ഉറപ്പാക്കും. ജുവനൈല്‍ ഹോമുകളില്‍ 18 വയസ്സുവരെയുള്ളവര്‍ക്കാണ് പ്രവേശനം. പ്രായപൂര്‍ത്തിയായാല്‍ സ്വയംജീവിക്കാന്‍ കഴിയുന്ന വിധം ഇവരെ തൊഴില്‍ അഭ്യസിപ്പിച്ച് സ്വയംപര്യാപ്തരാക്കി പുനരധിവസിപ്പിക്കും- അദ്ദേഹം പറഞ്ഞു. ജുവനൈല്‍ ഹോമിന്റെ ആവശ്യങ്ങള്‍ സൂപ്രണ്ട് മെര്‍ലി മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ജുവനൈല്‍ ഹോമിന്റെ ബലമില്ലാത്ത പഴയ കെട്ടിടം പൊളിച്ചു മാറ്റി പുതിയത് പണിയുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ പിഡബഌൂഡി എഞ്ചിനീയര്‍ക്ക് മുഖ്യമന്ത്രി ഫോണില്‍ നിര്‍ദ്ദേശം നല്കി.
കേസില്‍പ്പെട്ട് തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമില്‍ എത്തുന്ന കുട്ടികള്‍ക്ക് കൗണ്‍സിലിങ് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. 43 അന്തേവാസികളാണ് ഇവിടെയുള്ളത്. ഒബ്സര്‍വേഷന്‍ ഹോമില്‍ നാലു കുട്ടികളും. നേപ്പാളികളായ രണ്ട് കുട്ടികളെ ഡെല്‍ഹിയിലെ ചൈല്ഡ്ലൈന് കൈമാറാന്‍ തീരുമാനമായതായി ജുവനൈല്‍ ഹോം അധികൃതര്‍ അറിയിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ ശ്രമഫലമായി സര്‍ക്കാറിന്റെ സഹായത്തോടെ എന്‍ജിഒയെ കണ്ടെത്തിയാണ് കുട്ടികളെ തിരികെ വിടുന്നത്.
ജില്ലാ കളക്ടര്‍ അജിത് കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഫില്‍സണ്‍ മാത്യു, സിജെഎം ബിന്ദു കുമാരി, പള്ളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി രവീന്ദ്രന്, അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മാമ്മന്‍, ജില്ലാ പഞ്ചായത്തംഗം എന്‍.ജെ. പ്രസാദ്, വാര്ഡ്മെമ്പര് കെ.സി. ഐപ്പ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ.യു. മേരിക്കുട്ടി, അംഗം അഡ്വ. രാജി പി ജോയി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ സിസ്റ്റര്‍ റജി അഗസ്റ്റിന് എന്നിവരും ജുവനൈല്‍ ഹോം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: