ലണ്ടന്‍: പാക്കിസ്ഥാനിലെ തെഹ്രിക് ഇന്‍സാഫ് പാര്‍ട്ടി നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന് ഖാന് പുനര്‍വിവാഹം ചെയ്യുന്നു. 62-കാരനായ ഇമ്രാന് തന്റെ ആരാധകരോട് വെളിപ്പെടുത്തി, ”പുതിയ പാക്കിസ്ഥാന് രൂപീകരിക്കുക എന്ന എന്റെ ആഗ്രഹം പൂര്‍ത്തികരിക്കുന്നതിന് മുമ്പ് തന്നെ വിവാഹം ഉണ്ടാകും. ”- ഖാന് പറഞ്ഞു. എന്നാല്‍ വിവാഹത്തെക്കുറിച്ച് കൂടുതലൊന്നും വ്യക്തമാക്കാന്‍ ഇമ്രാന് തയ്യാറായില്ല. വീണ്ടുമൊരു വിവാഹത്തിന് കുടുംബാംഗങ്ങളില്‍ നിന്നും വലിയതോതിലുള്ള സമ്മര്‍ദ്ദം ഇമ്രാന് ഉണ്ടായിരുന്നു.
ഇതിനിടെ, തന്റെ പേരിനോടൊപ്പമുള്ള ഖാന് ഉപേക്ഷിക്കുമെന്ന് ഇമ്രാന്റെ മുന്‍ ഭാര്യ ജെമീമ ഖാന് അടുത്തിടെ പറഞ്ഞിരുന്നു. ഖാന് എന്ന പേര് തന്റെ പേരിനൊപ്പം ഇനി ഉപയോഗിക്കില്ലെന്നും അദ്ദേഹത്തിന്റെ വിവാഹത്തിനുമുമ്പ് തന്നെ പേര് ഉപേക്ഷിക്കുമെന്നും ജെമീമ പറഞ്ഞു. പുനര്‍വിവാഹം ഉടനുണ്ടാകുമെന്ന് ഇമ്രാന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഖാന് എന്ന പേര് ഉപേക്ഷിക്കണമെന്ന് തീരുമാനിച്ചതാണെന്നും അച്ഛന് ജെയിംസ് ഗോള്‍ഡ്സ്മിത്തിന്റെ പേര് ഇനിമുതല്‍ തന്റെ പേരിനൊപ്പം കൂട്ടിച്ചേര്‍ക്കുമെന്നും 40 കാരിയായ ജെമീമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: