ഇസ്ലാമാബാദ് :ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് പിന്തുണയുമായി പാക് താലിബാന് രംഗത്ത്. ഒരു വാര്‍ത്താ ഏജന്‍സിക്ക് അയച്ച ഇ മെയില്‍ സന്ദേശത്തിലാണ് ഭീകരര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. സിറിയയിലും ഇറാഖിലും ഐഎസ് നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുന്നതായി മെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ പ്രശ്നങ്ങള്‍ക്കൊപ്പവും പാക് താലിബാന് ഒപ്പമുണ്ടാവുമെന്നും സന്ദേശത്തില്‍ പറയുന്നു. തങ്ങളാല്‍ കഴിയുന്ന എല്ലാ സഹായവും ഐ.എസ് ഭീകരര്‍ക്ക് പാക് താലിബാന് സന്ദേശത്തിലൂടെ വാഗ്ദാനം ചെയ്തിട്ടുണ്ട്. അറബി, ഉറുദു ഭാഷകളില്‍ തയ്യാറാക്കിയ സന്ദേശമാണ് വാര്‍ത്താ ഏജന്‍സിക്ക് ലഭിച്ചത്. അതേസമയം മെയില്‍ എവിടെ നിന്ന് അയച്ചതാണെന്ന് വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: