കെയ്റോ : ബ്രിട്ടീഷ് പൗരനായ അലന് ഹെന്നിംങിനെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്)പ്രവര്‍ത്തകര്‍ കഴുത്തറുത്ത് കൊന്നു. ഇസ്ലാമിക ഭീകരര്‍ കഴുത്തറുത്ത് പൈശാചികമായി കൊലപ്പെടുത്തുന്ന നാലാമത്തെയാളാണ് ഹെന്നിംങ്. സംഭവത്തെ അപലപിച്ച അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഹെന്നിംങിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുമെന്നും പ്രസ്താവിച്ചു.
യുകെ നിവാസിയായ അലന് ഹെന്നിംങ് സിറിയന്‍ ജനതയ്ക്കു വേണ്ടി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. കാര്‍ ഡ്രൈവറായിരുന്ന ഹെന്നിംങിന്റെ മരണം അദ്ദേഹത്തിന്റെ യുകെയിലുള്ള കുടുംബത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനു മുമ്പ് ഭീകര്‍ കൊലപ്പെടുത്തിയ ജിം ഫോളിയുടേയും അലന് ഹെന്നിന്റേയും മരണത്തിനു കാരണക്കാരായ ഐഎസ്ഐസിനെ നശിപ്പിക്കുന്നതുമായി ബന്ധപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇറാഖുമായി ചര്‍ച്ച ചെയ്യുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഡിസംബര്‍ 26നാണ് അലനെ തുര്‍ക്കി- സിറിയ അതിര്‍ത്തിയില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. മാഞ്ചസ്റ്റര്‍ സ്വദേശിയായ ഹെന്നിംങ് മുസ്ലിം ചാരിറ്റിക്കുവേണ്ടി സിറിയയില്‍ അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ സഹായിച്ചിരുന്നു. പത്ത് മാസത്തോളമായി ഹെന്നിംങ് ഐഎസ്ഐഎസ് ഭീകരരുടെ തടവിലായിരുന്നു.
ഭര്‍ത്താവിനെ വിട്ടയക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഹെന്നിംങിന്റെ ഭാര്യ ബാര്‍ബറ ഹെന്നിംങ് വിഡിയോ സന്ദേശങ്ങളും അയച്ചിരുന്നു. ഇതുകൂടാതെ ബ്രിട്ടണില്‍ നിന്നുള്ള ഡസന്‍കണക്കിന് മുസ്ലിങ്ങളും ഹെന്നിംങിനെ വിട്ടയക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇത്തരത്തില്‍ ലോകമെമ്പാടും ഹെന്നിംങിനെ മോചിപ്പിക്കുന്നതിനായുള്ള പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കഴുത്തറത്ത് കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
ഇതു കൂടാതെ യുഎസ് പൗരന് പീറ്റര്‍ കാസിംങിനെ തട്ടിക്കൊണ്ടുപോയതായും ഐഎസ്ഐഎസ് വീഡിയോയില്‍ സ്ഥിരീകരിക്കുന്നുണ്ട്.
ഇത്തരത്തില്‍ കഴുത്തറത്ത് കൊല്ലുന്ന നാലാമത് വീഡിയോ ദൃശ്യങ്ങമാണ് ഐഎസ്ഐഎസ് ഭീകര്‍ പുറത്തു വിടുന്നത്. വെള്ളിയാഴ്ച പുറത്തു വിട്ട വീഡിയോയില്‍ ഒരു യുഎസ് പൗരനെകൂടി വധിക്കുമെന്ന് ഐഎസ്ഐഎസ് ഭീഷണി മുഴക്കിയിട്ടുണ്ട്. ഐഎസ്ഐഎസിനു നേരെയുള്ള അമേരിക്കയുടെ സൈനിക നടപടി അവസാനിപ്പിച്ചില്ലെങ്കിന് മറ്റൊരു യുഎസ് പൗരനെക്കൂടി വധിക്കുമെന്നാണ് ഐഎസ്ഐഎസ് ഭീഷണി. രണ്ട് അമേരിക്കന്‍ പൗരന്മാരേയും ഒരു ബ്രിട്ടീഷ് പൗരനേയും ഇതിനു മുമ്പ് വധിച്ചിരുന്നു. ഇതില്‍ ഐഐസ്ഐഎസിനെതിരെ ഒബാമ ബോംബാക്രമണം ആരംഭിച്ചതായി കുറ്റപ്പെടുത്തിയ ഭീകരര്‍ അതുകൊണ്ടുതന്നെ അമേരിക്കന്‍ പൗരന്മാരെ കഴുത്തറുത്തു കൊല്ലുന്ന നടപടികളുമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം ഇതിനു മുമ്പ് പുറത്തുവിട്ട വീഡിയോയിലുണ്ടായിരുന്ന സ്ഥലവും മുഖം മറച്ച വ്യക്തിയുടെ ശബ്ദവും ഒന്നാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പക്ഷേ, ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം ഇതുവരെ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: