നെടുങ്കണ്ടം : കഴിഞ്ഞ 7 വര്‍ഷമായി മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന നെടുങ്കണ്ടം കല്ലാര്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് നോട്ടീസ്.
പഞ്ചായത്തിന്റെ രജിസ്‌ട്രേഷനും രണ്ടുവര്‍ഷമായി അധികൃതര്‍ പുതുക്കിയിട്ടില്ല. കഴിഞ്ഞ ദിവസം ഹെല്‍ത്ത് അധികൃതര്‍ ഇടപെട്ട് കല്ലാര്‍ പുഴയിലേക്ക് മലിനജലം ഒഴുക്കുന്നത് തടയുന്നതിനുള്ള നടപടി സ്വീകരിച്ചിരുന്നു. 30 ദിവസത്തിനകം മലിനീകരണബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയി
ട്ടുണ്ട്.
നിലവില്‍ ആശുപത്രിക്ക് മലിനജനം സംസ്‌കരിക്കുന്നതിനാവശ്യമായ പ്ലാന്റ് ഇല്ല എന്ന് ഹെല്‍ത്തിന്റെയും പഞ്ചായത്തിന്റെയും അധികൃതര്‍ കണ്ടെത്തിയിരുന്നു. കക്കൂസ്മാലിന്യം കല്ലാര്‍ പുഴയിലേക്കാണ് ഒഴുക്കിവിട്ടിരുന്നത്. ഇത് പലവിധ മാരകരോഗങ്ങള്‍ പടരുന്നതിന് കാരണമാകും. ആശുപത്രിക്കടുത്തുള്ള ക്ഷേത്രത്തില്‍ പല പൂജാകാര്യങ്ങള്‍ക്കും ബലികര്‍മ്മങ്ങള്‍ക്കും ഈ പുഴയെയാണ് ആശ്രയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: