വെള്ളൂര്‍: നിര്‍മാണചെലവ് പത്തുകോടിയില്‍ താഴെ വരുന്ന പാലങ്ങളെ ടോള്‍പിരിവില്‍ നിന്നും ഒഴിവാക്കുന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വെള്ളൂര്‍ ചെറുകരയില്‍ പുതുതായി നിര്‍മ്മിച്ച പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 8ന് ചേരുന്ന ക്യാബിനറ്റിനുശേഷം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. നിലവില്‍ 5 കോടിക്ക് മുകളില്‍ ചെലവ് വരുന്ന സ്ഥലങ്ങളില്‍ ടോള്‍ പിരിക്കണമെന്നാണ് നിയമം. അതുകൊണ്ട് ചെറുകരയിലെ പാലത്തിന് ടോള്‍ പിരിക്കേണ്ടതാണെങ്കിലും അടുത്ത ദിവസം ഓര്‍ഡിനന്‍സ് ഇറങ്ങുമെന്നുറപ്പുള്ളതിനാല് ടോള്‍ പിരിവില്‍ നിന്നും ഈ പാലം ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിഡബ്ല്യൂഡി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി. അപ്രോച്ച് റോഡിന് സ്ഥലം സൗജന്യമായി നല്കിയ തോന്നല്ലൂര്‍ മഠത്തില്‍ പ്രഭാകരന് നായരെ മുഖ്യമന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.
മന്ത്രി വി.എം. ഇബ്രാഹിംകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി അനൂപ് ജേക്കബ്, ജോസ് കെ. മാണി എംപി, എംഎല്‍എ മാരായ കെ.അജിത്ത്, അഡ്വ. മോന്‍സ് ജോസഫ്, മുന്‍ എംഎല്‍എമാരായ പി. നാരായണന്, എം.ജെ.ജോണ്‍, സിന്ധുഷാജി, ജയകുമാര്‍, വാസുദേവന്‍ നായര്‍, എച്ച്എന്‍എല്‍ എംഡി കെ.കെ. സുരേഷ്കുമാര്‍, പി.ജി. ബിജുകുമാര്‍, ഇ.എം. കുഞ്ഞുമുഹമ്മദ്, വി.എം.പോള്‍, കെ.എ. അപ്പച്ചന്, നിഷ ടീച്ചര്‍, എന്‍.എം. താഹ, ടി.എം.വേണുഗോപാല്‍, ടി.വി. ബേബി, വി.എസ്. ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: