കാക്കനാട്: ഭാരതത്തിന്റെ സ്വാതന്ത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ച മുഴുവന്‍ സ്വാതന്ത്രപ്രസ്ഥാനങ്ങളേയും അവഹേളിക്കുന്ന നയമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചതെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘം പ്രാന്തീയ കാര്യകാരി അംഗം വല്സന് തില്ലങ്കരി. എറണാകുളം മഹാനഗരത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പഥസഞ്ചല പരിപാടിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദേശികധാരയെ സഹായിക്കുന്നതിനും കമ്മ്യൂണിസത്തിന്റെ വ്യാപനത്തിനും വേണ്ടി റഷ്യയില്‍ രൂപീകരിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ് ഇന്ന് ഇന്ത്യയിലുള്ളത്. ഭാരതത്തിന് വേണ്ടി ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്ല. മറ്റെല്ലാ രാഷ്ട്രീയ കക്ഷികളും ഇന്ത്യ എന്ന് ചേര്‍ക്കുമ്പോള്‍ ഇവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയെന്നാണെഴുതുന്നത്. വിദേശത്ത് താഷ്ക്കെന്റില്‍ പിറന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എങ്ങനെ ഹിന്ദുക്കളോട് കൂറു പുലര്‍ത്തുമെന്നും അദ്ദേഹം ചോദിച്ചു.കാക്കനാട് നടന്ന പഥസഞ്ചലനത്തില്‍ ഗണവേഷധാരികളായ നൂറുകണക്കിന് സ്വയംസേവകര്‍ പങ്കെടുത്തു.
ആലുവ: ആര്‍എസ്എസ് ആലുവ നഗരത്തിന്റെ ആഭിമുഖ്യത്തില്‍ വിജയദശമി ആഘോഷിച്ചു. ദേശം മംഗലപ്പുഴ പാലത്തിനു സമീപത്തുനിന്നും ആരംഭിച്ച പഥസഞ്ചലനം ദേശം ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുപരിപാടിയില്‍ ആലുവ ജില്ലാ ആശുപത്രി അസിസ്റ്റന്റ് സര്ജന് ഡോ. പ്രവീണ്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തീയ വ്യവസ്ഥ പ്രമുഖ് വി.ശ്രീനിവാസന് മുഖ്യപ്രഭാഷണം നടത്തി.
ആര്.എസ്സ.് എസ്സിന്റെ ആഭിമുഖ്യത്തില്‍ വിജയദശിമി ദിനത്തോടനുന്ധിച്ച 23 മണ്ഡലങ്ങളില്‍ പഥസഞ്ചനവും പൊതുപരിപാടികളും നടന്നു. മൂവായിരത്തോളം പൂര്ണ്ണഗണവേഷധാരികള് പഥ സഞ്ചലനത്തിലും അമ്മമാരുള്‍പ്പെടെ അനുഭാവികള്‍ അയ്യായിരത്തോളം പേരും പങ്കെടുത്തു.എലൂരില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ സംരക്ഷണ സമിതി ഓര്‍ഗനേഷന്‍ സെക്രട്ടറി എ.വിനോദ് സംസാരിച്ചു.കടുങ്ങല്ലൂരില്‍ ബി.എം.എസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി രേജേഷ്, ചൂരനിക്കരയില് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്.വി ബാബു, ആലുവയില്‍ ഭാരതീയ വിചാരകേന്ദ്രം മേഖല സെക്രട്ടറി പി. സഞ്ജീവ്, ഇിടത്തലയില് പി.കെ രാജീവ് തുടങ്ങി വിവിധക്ഷേത്ര ഭാരവാഹികള്‍ മറ്റ് ആഘോഷ പരിപാടികളില്‍ സംസാരിച്ചു.
പെരുമ്പാവൂര്‍: രാഷ്ട്രനന്മ ലക്ഷ്യം വച്ചുകൊണ്ട് മുതിര്‍ന്ന കാര്യകര്‍ത്താക്കളും മഹത് വ്യക്തികളും നടത്തുന്ന ആഹ്വാനങ്ങള്‍ പൊതുസമൂഹം ഏറ്റെടുക്കണമെന്ന് ആര്‍എസ്എസ് പ്രാന്തീയ സഹ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വി.ഉണ്ണികൃഷ്ണന് അഭിപ്രായപ്പെട്ടു. ഇത്തരം ആഹ്വാനങ്ങള്‍ സമൂഹം ഏറ്റെടുത്താല്‍മാത്രമേ രാഷ്ട്രപുരോഗതി കൈവരിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു. കുറുപ്പംപടിയില്‍ നടന്ന വിജയദശമി ആഘോഷപരിപാടികളില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭാരത പ്രധാമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവര്‍ രാഷ്ട്രനന്മയ്ക്കായാണ് ഓരോ പുതിയ ആശയങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. ഇത് ജനസമൂഹം ഏറ്റെടുത്ത് നടപ്പിലാക്കണം. ഇത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ ചുരുങ്ങിയകാലംകൊണ്ട് ഭാരതം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഒന്നാം സ്ഥാനത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു. വിജയദശമി ആഘോഷ പൊതുപരിപാടിയില്‍ എറണാകുളം മഹാരാജാസ് കോളേജ് പ്രൊഫസര്‍ കെ.കെ.വിജയന് അദ്ധ്യക്ഷത വഹിച്ചു. ആല്‍പ്പാറ ക്ഷേത്ര പരിസരത്തുനിന്നും ആരംഭിച്ച പഥസഞ്ചലനത്തില്‍ ആയിരത്തില്‍പരം പൂര്‍ണ്ണ ഗണവേഷധാരികളായ സ്വയംസേവകര്‍ അണിനിരന്നു. പഥസഞ്ചലനം കുറുപ്പംപടി രാഷ്ട്ര ചേതനാനഗറില് സമാപിച്ചു. രായമംഗലം, കോതമംഗലം, പെരുമ്പാവൂര്‍, കുന്നത്തുനാട് താലൂക്കുകളില്‍നിന്നുള്ള പ്രവര്‍ത്തകരാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്. കായിക പ്രദര്‍ശനം, അമൃതവചനം, വ്യക്തിഗീതം, യോഗ എന്നിവ ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: