ബാഗ്ദാദ് : ഐഎസ് ഭീകരര്‍ മറ്റൊരു ബ്രിട്ടീഷ് പൗരനെക്കൂടി കഴുത്തറുത്ത് കൊന്നു. ബ്രീട്ടീഷ് തടവുകാരനായ അല്ലന് ഹെന്നിംഗിന്റെ കഴുത്തറുക്കുന്ന വീഡിയോ ഐഎസ് ഭീകരര്‍ ഇന്നലെ പുറത്തുവിട്ടു . അമേരിക്കയോടൊപ്പം ചേര്‍ന്ന് ഇസ്ലാമിക് സ്റ്റേറ്റില്‍ ആക്രമണം നടത്തുന്ന ബ്രിട്ടനുള്ള താക്കീതാണിതെന്നാണ് ഭീകരരുടെ സന്ദേശം. ബന്ധിയാക്കിയ മറ്റൊരു അമേരിക്കന്‍ പൗരനെ വധിക്കുമെന്നും ഭീകരര്ര് ഭീഷണി മുഴക്കി.
കറുത്ത വസ്ത്രം ധരിച്ച ഐഎസ് ഭീകരന് മരു ഭുമിയില്‍ വെച്ച് അല്ലന് ഹെന്നിംഗിനെ തലയറുത്ത് കൊല്ലുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങലെ ആക്രമിക്കാനുള്ള പാര്‍ലമെന്റ് തീരുമാനത്തിന്റെ വില ബ്രിട്ടീഷ് പൊതുസമൂഹത്തിന്റെ ഭാഗമായ തനിക്ക് നല്‍കേണ്ടി വന്നിരിക്കുന്നു എന്നതാണ് ഹെന്നിങിന്റെ അവസാന വാക്കുകള്‍.
ഹെന്നിന്റെ രക്തം ഡേവിഡ് കാമറൂണിന്റെ കൈകളിലായിരുന്നെന്നും രക്തം പുരളുന്നത് ബ്രിട്ടീഷ് പാര്‍ലമന്റിന് മുകളിലാണെന്നനും ആവര്‍ത്തിച്ച ശേഷമാണ് കറുത്ത വേഷധാരി കൊലനടത്തിയത്. വീഡിയോയുടെ ആധികാരികത പരിശോധിച്ചു വരികയാണെന്ന് ബ്രിട്ടന് പ്രതികരിച്ചു. ഒബാമ നിങ്ങള്‍ ഞങ്ങളുടെ ആളുകള്‍ക്കെതിരെ ബോംബാക്രമണം നടത്തുകയാണെങ്കില്‍ നിങ്ങളുടെ ആളുകളുടെ കഴുത്തിനെ ഞങ്ങളും ലക്ഷ്യമാക്കുകയാണെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. അടുത്തത് പീറ്റര്‍ കാസിഗ് എന്ന അമേരിക്കക്കാന്റെ ഊഴമാണെന്ന് ഭീകരവാദികള്‍ ഭീഷണിപ്പെടുത്തുന്നു.
ഭീകരരുമായി കൂടുതല്‍ ആശയ വിനിമയം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അരും കൊലയുടെ വീഡീയോ പുറത്തുവന്നത്. ബ്രീട്ടഷ് ടാക്സി ഡ്രൈവറായ ഹെന്നിംഗിനെ സിറിയയിലേക്കുള്ള സഹായ വസ്തുക്കളുമായി പോകും വഴി കഴിഞ്ഞ ഡിസംബറിലാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഹെന്നിംഗിനെ വിട്ടയക്കണമെന്ന് ഭാര്യ ബാര്‍ബറ കഴിഞ്ഞദിവസം അഭ്യര്‍ത്ഥിച്ചിരുന്നു. ഭീകരമായ രീതിയില്‍ തീവ്രവാദികള്‍ കൊല്ലുന്ന നാലാമത്തെ ആളാണ് ഹെന്നിംഗ്. നേരത്തെ ജെയിംസ് ഫോളി, സ്റ്റീവന്‍ സോത് ലോഫ് എന്നീ അമേരിക്കക്കാരും ഡേവിഡ് ഹെയ്ര്സ് എന്ന ബ്രിട്ടീഷ് പൗരനും ഈ രീതിയില്‍ വധിക്കപ്പെട്ടിരുന്നു .
എത്രമാത്രം കാടന്മാരും പ്രതിലോമകാരികളുമാണ് ഐഎസ് എന്നതിന്റെ തെളിവാണ് ഹെന്നിംഗിന്റെ അരും കൊലയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രതികരിച്ചു. കൊലപാതകികളെ വേട്ടയാടി പിടിച്ച് നിയമത്തിന്റെ മുന്നിലെത്തിക്കാനുള്ള എല്ലാ വഴികളും ബ്രിട്ടന് തേടുമെന്നും കാമറോണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: