ബംഗളൂരു: അഴിമതിക്കേസില്‍ തടങ്കലിലായ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലൡതയുടെ ജയില്‍ മുറി മാറ്റി. വനിതകള്‍ക്കായുള്ള ജയിലിന്റെ ഒന്നാം നിലയിലെ മുറിയിലേക്കാണ് മാറ്റിയത്. മുറിയില്‍ ഒറ്റയ്ക്കാണ്. ഇവിടെ കെടിവി, സണ്‍ ടിവി, ജയാ ടിവി അടക്കം എല്ലാ തമിഴ് ചാനലുകളും ജയക്ക് ലഭ്യമാക്കിയിട്ടുണ്ട്. തമിഴ് മാസികകളും നല്‍കിയിട്ടുണ്ട്. ജയില്‍ മുറിയില്‍ എയര്‍കൂളര്‍ വച്ചിട്ടുണ്ട്.
പാലും ബ്രഡും കരിക്കുമാണ് ഇപ്പോള്‍ ജയക്ക് നല്‍കുന്നത്. കൂടാതെ നാരങ്ങാ സാദവും തൈരും പഴങ്ങളും കൊടുക്കുന്നുണ്ട്. ഉപ്പുമാവ് അടക്കമുള്ള ജയില്‍ വിഭവങ്ങള്‍ ഒന്നും കഴിക്കുന്നില്ല. ആരോടും അധികമൊന്നും സംസാരിക്കുന്നില്ല. ജയില്‍ ഡോക്ടറോട് മാത്രമാണ് അല്പം സംസാരിക്കുന്നത്. ബാക്കി സമയമെല്ലാം ചാനലുകള്‍ മാറിമാറി കണ്ടുകൊണ്ടിരിക്കുകയാണ്.
ജയയുടെ ആവശ്യപ്രകാരമാണ് ഒറ്റയ്ക്ക് ഒരു സെല്‍ നല്‍കിയതെന്ന് അധികൃതര്‍ പറഞ്ഞു. പുറത്തു നിന്ന് കൊണ്ടുവന്ന ഭക്ഷണമാണ് കഴിക്കുന്നത്. അവരിപ്പോഴും ജയില്‍ വേഷമണിഞ്ഞിട്ടില്ല, അതിന് വിസമ്മതിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: