ബാംഗളൂരു: അനധികൃത് സ്വത്ത് കേസില്‍ ജയിലില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രിജയലളിതയ്ക്കെതിരായ കോടതി വിധിയില്‍ പ്രതിഷേധിച്ച് നാളെ പുതുച്ചേരിയില്‍ അണ്ണാ ഡിഎംകെയുടെ ഹര്‍ത്താല്‍. 12 മണികൂര് ഹര്‍ത്താലിനാണ് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
അതിനിടെ തിരുനെല്‍വേലിയില്‍ എംഡിഎംകെ നേതാവ് വൈകോയുടെ വീടിനു മുന്നില്‍ അണ്ണാഡിഎംകെ പ്രവര്‍ത്തകരുടെ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധത്തിനിടെ നാട്ടുകാരും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാലു വര്‍ഷം തടവിന് ശിക്ഷിച്ചിരിക്കുന്ന ജയലളിതയുടെ ജാമ്യ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: