ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയില്‍ 170, 529 അടുത്ത് ആരാധകര്‍. അമേരിക്കയിലെ രാഷ്ട്രീയക്കാരെക്കാള്‍ ഫേസ് ബുക്ക് ആരാധകര്‍ കൂടുതല്‍. ബുധനാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് മോദിക്ക് 170, 529 ആരാധകര്‍ അമേരിക്കയിലുള്ളത്. പൊതുതിരഞ്ഞെടുപ്പ് സമയത്ത് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും മറ്റും നടത്തിയ പ്രചരണമാണ് മോദിയെ യു.എസിന് പ്രിയങ്കരനാക്കിയതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ മാഡിസണ്‍ സ്ക്വയറില്‍ ഇന്ത്യന്‍ സമൂഹത്തിനായി നടത്തിയ പ്രസംഗവും മോദിക്ക് ആരാധാകരെ കൂട്ടാന്‍ സഹായിച്ചിരുന്നതായി പത്രം പറയുന്നു. ലോകത്ത് ഇരുപത്തിയൊന്ന് രാജ്യങ്ങളില്‍ മോദിക്ക് ആരാധകരുണ്ട്. ഓരോ രാജ്യത്ത് നിന്നും കുറഞ്ഞത് പതിനായിരം പേര് മോദിയുടെ ആരാധകരാണ്. പാകിസ്ഥാനില്‍ നിന്ന് 94,533 ആരാധകരാണ് മോദിക്കുള്ളതെന്ന് പത്രം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: