ന്യൂദല്‍ഹി: ദല്‍ഹിയില്‍ വന്‍ ഭീകരാക്രമണത്തിനു സാധ്യതയെന്നു രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് ദഹിയിലും പരിസരപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. ദസറാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തുന്ന രാംലീല മൈതാനം ഉള്‍പ്പെടെ ദല്‍ഹിയിലെ 16 പ്രധാന നഗരങ്ങളിസാണ് .ഭീകരാക്രമണത്തിനിടയുണ്ടെന്നു മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.ഇതേത്തുടര്‍ന്നു പോലീസും അര്‍ധസൈനിക വിഭാഗങ്ങളും ഉള്‍പ്പെടെ വന്‍ സുരക്ഷ സന്നാഹത്തെ ദല്‍ഹിയില്‍ വിന്യസിച്ചു കഴിഞ്ഞു. രാംലീല മൈതാനം, ചെങ്കോട്ട, കുത്തബ്മീനാര്‍, അശോക് ദിഹാര്‍, സുല്‍ത്താന്‍പുരി, പിതംപുരര് തുടങ്ങിയ 16 സ്ഥലങ്ങളാണു ഭീകരരുടെ ലക്ഷ്യമെന്നാണു മുന്നറിയിപ്പ്.
20 ദല്‍ഹി പോലീസും 18 അര്‍ധസൈനിക വിഭാഗവും ഉള്‍പ്പെടെ 30,000 പേരെയാണു വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്നത്.
സ്ഫോടന വസ്തുക്കള്‍ അടക്കമുള്ളവ കൈമാറുന്നതിനിടെ അജാസ് ഷെയ്ഖ് എന്നൊരാളെ കഴിഞ്ഞമാസം ഡല്‍ഹി പോലീസിന്റെ സ്പെല്‍ സെല്‍ സഹാറന്‍പൂരില്‍ നിന്നു അറസ്റ്റു ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണു ദല്‍ഹിയില്‍ ന് ഭീകരാക്രമണം നടത്തുന്നതു സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: