ടോക്കിയോ:ടോക്കിയോ ജപ്പാനിലുണ്ടായ അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ കാണാതായവരുടെ എണ്ണം 16 ആയതായി അധികൃതര്‍ സ്ഥിരീകരിച്ചു. മൗണ്ട് ഓണ്ടേക്കിന്റെ കൊടുമുടികളിലും സമീപ പ്രദേശങ്ങളിലുമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും ഊര്‍ജ്ജിതമായി ുടരുകയാണെന്ന് നഗാനോ ഗവണ്മെന്റ് അറിയിച്ചു. വെള്ളിയാഴ്ച മഴയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. സ്ഥലത്ത് ചുഴലിക്കാറ്റിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്തിടെ ജപ്പാനിലുണ്ടായ ഏറ്റവും മാരകമായ അഗ്നിപര്‍വ്വത സ്ഫോടനമായിരുന്നു ഇത്.സഫോടനം നടന്ന് ആറ് ദിവസം പിന്നിടുമ്പോള്‍ മരിച്ചവരുടെ എണ്ണം 47 ആയി. മരിച്ചവരെ പലരേയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.അപകടത്തില്‍ മരിച്ചവരിലേറെയും അഗ്നിപര്‍വതത്തില്‍ നിന്നും പതിച്ച വലിയ പാറകളേറ്റും ചിലര്‍ ലാവയില്‍ നിന്നുള്ള ചൂടുള്ള വായു ശ്വസിച്ച് പൊള്ളലേറ്റുമാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.പര്‍വ്വതാരോഹകര്‍ മലയിടുക്കുകളിലിരുന്ന് വിശ്രമിച്ചിരുന്ന സമയത്തായിരുന്നു അപകടം ഉണ്ടായത്. ഈ സ്ഥലങ്ങളില്‍ നിന്നാണ് കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഗുരുതരമായി പരിക്കേറ്റവരില്‍ പലരും ആശുപത്രികളില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: