ചെന്നൈ: ശ്രീലങ്കന്‍ നേവി അറസ്റ്റു ചെയ്ത മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാന്പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം അഭ്യര്‍ത്ഥിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി പനീര്‍സെല്‍വം. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന കുറ്റത്തില്‍ പലതവണയായി തമിഴ്നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇതിനു മുമ്പ് കസ്റ്റഡിയിലെടുത്ത തൊഴിലാളികളെ മോചിപ്പിച്ചെങ്കിലും ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ടുകളും വിട്ടയച്ചിരുന്നില്ല. ഇവ അടിയന്തരമായി വിട്ടയക്കുന്നതിനുവേണ്ട നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്ന് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തില്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുന്‍മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ജയലളിതയുടേയും എന്‍ഡിഎ സര്‍ക്കാരിന്റേയും ഇടപെടലിനെ തുടര്‍ന്ന് 76 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച അറസ്റ്റ് ചെയ്ത 16 മത്സ്യത്തൊഴിലാളികളെ കനകെസന്തുരെയിലേക്ക് ശ്രീലങ്കന്‍ സേന മാറ്റിയിരുന്നു. ഇതു കൂടാതെ ശ്രീലങ്കന്‍ നേവി അറസ്റ്റുചെയ്ത രാമനാഥപുരം സ്വദേശികളായ നാല് മത്സ്യത്തൊഴിലാളികളെ ഒക്ടോബര്‍ പത്ത് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: