ആലപ്പുഴ: മതില്കെട്ടു വിഷയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് അധികൃതര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ആശുപത്രിയുടെ പടിഞ്ഞാറ് ഭാഗത്ത് കെട്ടിയ മതിലിനെ കുറിച്ച് അന്വേഷിക്കാനാണ് ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ. സുദര്ശനന് എത്തിയത്.
നാലുവര്‍ഷം മുമ്പാണ് ഈ ഭാഗത്തെ മതില് ആശുപത്രി അധികൃതര്‍ കെട്ടിയടച്ചത്. ബീച്ച് റോഡിലൂടെ സാമൂഹ്യവിരുദ്ധര്‍ ആശുപത്രി വളപ്പില്‍ പ്രവേശിച്ച് അഴിഞ്ഞാട്ടം നടത്തുന്നുവെന്ന് അന്നത്തെ സൂപ്രണ്ട് ഡോ. ജയമോഹനന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ മതില് പരിപൂര്‍ണമായി കെട്ടിയടക്കാന്‍ അന്നത്തെ കളക്ടര്‍ പി. വേണുഗോപാലിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി.
തുടര്‍ന്ന് മതില്കെട്ടിയടക്കുകയും ഇവിടെ ഉണ്ടായിരുന്ന വ്യവസായ സ്ഥാപനങ്ങള്‍ മതിലിന് പുറത്താക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കെട്ടിയമതില് പൊളിച്ച് തങ്ങളെയും രോഗികളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായികള്‍ ഹൈക്കോടതിയില്‍ കേസ് ഫയലുചെയ്യുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ നിജസ്ഥിതി മനസിലാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഇവിടെ എത്തിയത്.
മതില്‍കെട്ട് തുറന്നുകൊടുക്കാന്‍ പാടില്ലെന്നാണ് നാട്ടുകാരില്‍ ഭൂരിഭാഗത്തിന്റെയും അഭിപ്രായം. തുടര്‍ന്ന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. പിന്നീട് റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറും പ്രിന്‍സിപ്പാള്‍ മെഹറുന്നിസ, ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ് രാഘവന്, നോഡല്‍ ഓഫീസര്‍ ഡോ.റ്റി. കെ സുമ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഷാജഹാന് എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: