ലക്നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര് കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി 10.45 ഓടെ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നിന്നും 12 കിലോമീറ്റര്‍ മാറിയാണ് സംഭവം. അപകടത്തില്‍ 45ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വാരണാസിയില്‍ നിന്നും ഗോരഖ്പൂരിലേക്ക് പോകുകയായിരുന്ന ക്രിഷാക്ക് എക്സ്പ്രസും ലക്നൗവില്‍ നിന്ന് ബരൗന്നിയിലേക്ക് പോകുകയായിരുന്ന ബരൗന്നി എക്സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചതെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്മാന് അരുണേന്ദ്ര കുമാര്‍ അറിയിച്ചു.
ട്രെയിനുകളില്‍ ഒന്നിന്റെ ട്രാക്ക് മുന്നറിയിപ്പില്ലാതെ മാറിയതാണ് അപകടകാരണമെന്നാണ് അറിയാന്‍ കഴിയുന്നത്.
അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായിരിക്കുകയാണ്. നാല് ബോഗികള്‍ പൂര്‍ണമായും നശിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്നും പരിക്കേറ്റവര്‍ക്ക് 25,000 രൂപയും നല്‍കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: