കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബിയില്‍ ഇന്ന് വൈകിട്ട് വിശിഷ്ടഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും വഹിച്ച് ഘോഷയാത്രകള്‍ എത്തിച്ചേരും. കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രം, ചോഴിയക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ചാന്നാനിക്കാട് സ്വാമി വിവേകാനന്ദ പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നാരംഭിക്കും. വൈകിട്ട് 5.30ന് ഘോഷയാത്രകള്‍ പരുത്തുംപാറ കവലയില്‍ എത്തിച്ചേരും. പനച്ചിക്കാട് ശ്രീസരസ്വതി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ബാലികാ ബാലന്മാരും അമ്മമാരും ഭക്തജനങ്ങളും ചേര്‍ന്ന് രഥഘോഷയാത്രയെ പഞ്ചവാദ്യം, നാദസ്വരം തുടങ്ങിയ മേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിക്കും
. പനച്ചിക്കാട് കുമാരനാശാന് മെമ്മോറിയല്‍ എസ്എന്‍ഡിപി ശാഖായോഗത്തിന്റെയും ഓട്ടക്കാഞ്ഞിരം കവലയില്‍ ചോഴിയക്കാട് ശ്രീകൃഷ്ണ സത്സംഗ സമിതി യുടെയും പനച്ചിക്കാട് എന്‍എസ്എസ് കരയോഗത്തിന്റെയും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 6.15ന് ക്ഷേത്രത്തിലെത്തിച്ചേരും. തുടര്‍ന്ന് ക്ഷേത്രസന്നിധിയില്‍ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ പൂജവയ്പ് നടക്കും. വൈകിട്ട് 5.45ന് അക്ഷരപൂജാസംഗമവും അക്ഷരദീപം തെളിയിക്കലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: