കുമരകം: ശ്രീകുമാരമംഗലം ദേവസ്വം രാഷ്ട്രീയവത്കരിക്കാനുള്ള മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ തന്ത്രം പാളി. കുമരകത്തെ നാല് എസ്എന്‍ഡിപി ശാഖായോഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഡെലിഗേറ്റുകള്‍ക്കാണ് ദേവസ്വം ഭരണസമിതിയെ തെരഞ്ഞെടുക്കാനുള്ള അവകാശം. ഡെലിഗേറ്റ് തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി അനുഭാവികളെയും മെമ്പര്‍മാരെയും തിരുകിക്കയറ്റി ഡെലിഗേറ്റ് അംഗങ്ങളില്‍ ഭൂരിപക്ഷമുണ്ടാക്കാനുള്ള ശ്രമം പാര്‍ട്ടി നേതൃത്വവും അണികളും മാസങ്ങള്‍ക്കുമുമ്പേ തുടങ്ങിയിരുന്നു. പിന്നീട് പാര്ട്ടിക്കാര് ഡെലിഗേറ്റുകളെ സ്വാധീനിക്കാനുള്ള ശ്രമമായിരുന്നു. ആ ശ്രമങ്ങളാണ് ഇന്നലെ നടന്ന ദേവസ്വം തെരഞ്ഞെടുപ്പില്‍ വിഫലമായത്.
1905ല്‍ ശ്രീനാരായണഗുരുവിന്റെ കുമരകം സന്ദര്‍ശനവും അവിടുത്തെ ശ്രീകുമാരമംഗലം ക്ഷേത്ര പ്രതിഷ്ഠയും ഗുരുവിനിരിക്കാന്‍ പണിതീര്‍ത്ത മഠവും കുട്ടികള്‍ക്കു പഠിക്കാനായി ഗുരു നിര്‍ദ്ദേശിച്ചതിന്‍പ്രകാരം പണിത കുടിപ്പള്ളിക്കൂടവുമാണ് ഇന്ന് കുമരകത്തിന്റെ മര്‍മ്മപ്രധാനമായ ഹയര്‍ സെക്കണ്ടറി സ്കൂളും ഇംഗ്ലീഷ് മീഡിയം സ്കൂളും മറ്റിതര സ്ഥാപനങ്ങളും മഹാക്ഷേത്രവും കൊണ്ട് തലയെടുപ്പോടെ നില്‍ക്കുന്നത്. ഇതിനെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമത്തെയാണ് കുമരകത്തെ കമ്യൂണിസ്റ്റ് അനുഭാവികള്‍ ഉള്‍പ്പെടെയുള്ള ഡെലിഗേറ്റംഗങ്ങള് ചെറുത്തുതോല്പിച്ചത്. ഇതിനുമുമ്പ് പാര്‍ട്ടിക്കാരുടെ സ്ഥാനാര്‍ത്ഥികളും സിപിഎമ്മിന്റെ പ്രവര്‍ത്തനംകൊണ്ട് ദേവസ്വം ഭരണം പിടിച്ചെടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ ചുവടുപിച്ചാണ് ഇത്തവണ സിപിഎം പ്രവര്‍ത്തകര്‍ ഒന്നടങ്കം ദേവസ്വം ഭരണം പിടിക്കാന്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിച്ചത്. ശ്രീനാരായണ ഗുരുവിനാല്‍ സ്ഥാപിതമായ ക്ഷേത്രത്തെയും ദേവസ്വത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും രാഷ്ട്രീയവത്കരിക്കാന്‍ പാടില്ലെന്ന ജനങ്ങളുടെ ഉറച്ച തീരുമാനമാണ് പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ പരാജയവും മുന്‍ പ്രസിഡന്റായ അഡ്വ. വി.പി. അശോകന്റെ വിജയവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: