നട്ടാശ്ശേരി: ഇറഞ്ഞാല്‍ കോയിക്കല്പടിക്കു സമീപം സ്ഥിതിചെയ്യുന്ന ട്രാന്‍സ്ഫോറിലെ മുഴുവന്‍ ഫ്യൂസുകളും ഊരിമാറ്റി പ്രദേശത്തെ ഇരുട്ടിലാക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നും നാട്ടുകാരുടെ ആശങ്ക അകറ്റാന്‍ പ്രദേശത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തണമെന്നും ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് രമേശ് കല്ലില്‍, ട്രഷറര്‍ രാജേഷ് ചെറിയമഠം, വിജയപുരം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ടി.ആര്. സുഗുണന് എന്നിവര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ 11മണിയോടെയാണ് ഈ ഭാഗത്ത് ഇരുട്ടിലാക്കുന്ന സംഭവം അരങ്ങേറിയത്. പിറ്റേന്ന് രാവിലെയും വൈദ്യുതി ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് കെഎസ്ഇബി ഓഫീസില്‍ വിവരമറിയിച്ചപ്പോഴാണ് ഫ്യൂസുകള്‍ അധികൃതരല്ല ഊരിമാറ്റിയതെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. രാത്രിയില്‍ ട്രാന്‍സ്ഫോമറിലെ മുഴുവന്‍ വൈദ്യുതി കണക്ഷനും വിച്ഛേദിച്ചതിന് പിന്നില്‍ മോഷണത്തിന് ആസൂത്രണം ചെയ്തതാണോയെന്ന സംശയവും നാട്ടുകാരില്‍ ബലപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: