ആലപ്പുഴ: ഉദ്ഘാടനം കഴിഞ്ഞിട്ടും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്സിങ് ഹോസ്റ്റല്‍ തുറക്കാത്തതില്‍ പ്രതിഷേധം ശക്തം. കഴിഞ്ഞ ജനുവരിയില്‍ ഉദ്ഘാടനം നിര്‍വഹിച്ച നഴ്സിങ് ഹോസ്റ്റല്‍ തുറന്നു കൊടുക്കണമെന്ന് നഴ്സുമാരും നഴ്സിങ് അസിസ്റ്റന്റുമാരും ആവശ്യപ്പെട്ടിട്ടും ആശുപത്രി അധികാരികള്‍ യാതൊരു നടപടിയും സ്വികരിച്ചില്ല. ആശുപത്രി വളപ്പിന് തെക്കേയറ്റം അകത്തളത്തോടുകൂടി മൂന്നുനിലയില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ അഞ്ഞൂറിലധികം പേര്‍ക്ക് താമസിക്കാന്‍ കഴിയും. സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നുമെത്തി ഇവിടെ സേവനമനുഷ്ഠിക്കുന്നവര്‍ അമ്പലപ്പുഴയുടെ വിവിധ ഭാഗങ്ങളിലുളള വാടക കെട്ടിടങ്ങളിലാണ് താമസിക്കുന്നത്. നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്ക്. നഴ്സിങ് ഹോസ്റ്റല്‍ തുറന്നു കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് സ്റ്റാഫ് നഴ്സുമാര്‍ 30ന് രാവിലെ 10ന് സൂപ്രണ്ട് ഓഫീസിനു സമീപം ധര്‍ണ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: