ന്യൂയോര്‍ക്ക്: ഭാരതത്തിന്റെ മുഖം മാറ്റിയവരാണ് പ്രവാസികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയറില്‍ ഭാരത സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് അമേരിക്കന്‍ ഭാരതീയരോട് നന്ദി അറിയിച്ച മോദി പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പു വരുത്തുമെന്നും പറഞ്ഞു. വോട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലും തെരഞ്ഞെടുപ്പിനെ ഉറ്റു നോക്കി ഫലമറിയാന്‍ കാത്തിരിക്കുന്നവരാണ് അമേരിക്കയിലെ ഭാരത സമൂഹം. അങ്ങനെയുള്ള ഇവര്‍ക്ക് ആജീവനാന്ത വീസ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തെ പറ്റിയുള്ള കാഴ്ച്ചപാട് മാറ്റിയെടുക്കുന്നതില്‍ പ്രവാസികള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പാമ്പാട്ടികളുടെ നാടായിരുന്ന ഭാരതം ഇന്ന് മൗസ് കൊണ്ടും കളിക്കുന്നവരാണെന്ന് മോദി ചൂണ്ടിക്കാട്ടി.
നേരത്തെ നവരാത്രി ദിന ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. ഇരുപതിനായിരത്തിലധികം ഇന്ത്യക്കാര്‍ മോദിയെ വരവേല്‍ക്കാന്‍ ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്നിരുന്നു. ന്യൂയോര്‍ക്ക്, സൗത്ത് കരോലിന, മെരിലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും നിരവധി കോണ്‍ഗ്രസ് അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
രാജ്യത്തിന് പുറത്ത് മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ലഭിച്ചിട്ടില്ലാത്ത വരവേല്‍പ്പാണ് മോദിക്ക് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: