ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി. അപേക്ഷ ഇന്ന് അവധിക്കാല ബെഞ്ച് പരിഗണിക്കും. ജയലളിതയുടെ തോഴി ശശികല, ബന്ധുക്കളായ വി.എന്‍. സുധാകരന്, ഇളവരശി എന്നിവരും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ബാംഗ്ലൂര്‍ കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്നും നൂറ് പേജുള്ള ഹര്‍ജിയില്‍ ജയലളിത ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മുതിര്‍ന്ന അഭിഭാഷകന് രാംജെത്മലാനി ജയലളിതക്കുവേണ്ടി ഹാജരായേക്കും. ക്രിമിനല്‍ കേസ് ആയതിനാല്‍ ജാമ്യാപേക്ഷയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം ഉണ്ടാകും. എഐഎഡിഎംകെ നേതാക്കള്‍ അഭിഭാഷകരുമായി നടത്തിയ ചര്‍ച്ചയിലാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: