കൊച്ചി: നീര ഉത്പാദനത്തിനും ഗവേഷണത്തിനും കൂടുതല്‍ കാലം കേടാകാതെ സൂക്ഷിച്ചുവെയ്ക്കുവാന്‍ കഴിയുന്ന പുതിയ പായ്ക്കിംഗിനും നീരയില്‍ പുതിയ ഉപോത്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനുമുള്ള സാങ്കേതികവിദ്യ കൈമാറ്റത്തിന് മൈസൂരിലെ സിഎഫ്ടിആര്‍ഐയും പാലക്കാട് നാളികേരോത്പാദക കമ്പനിയും കരാറില്‍ ഒപ്പുവെച്ചു. നാളികേര വികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ രൂപീകരിച്ചിട്ടുള്ള 12 നാളികേരോത്പാദക കമ്പനികളില്‍ ഒന്നാണ് പാലക്കാട് നാളികേരോത്പാദക കമ്പനി.
സിഎഫ്ടിആര്ഐയുടെ മൈസൂരിലുള്ള കാമ്പസില്‍ നടന്ന ചടങ്ങിലാണ് ഇത് സംബന്ധിച്ചുള്ള കരാറായത്. സിഎഫ്ടിആര്‍ഐ നീരയില്‍ നിന്നും പ്രധാനപ്പെട്ട അഞ്ച് ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. നീര കോണ്‍സന്‍ട്രേറ്റ്, നീര ഹണി, കുപ്പിയിലും, ഗ്ലാസ് ബോട്ടിലിലും, കാനുകളിലും പായ്ക്ക് ചെയ്ത നീര എന്നിവയാണവ. കൂടുതല്‍ കാലം സംഭരിച്ച് വെയ്ക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്.
കൈമാറ്റം ചെയ്യപ്പെടുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പാലക്കാട് കമ്പനിയുടെ ‘നീര ഉല്പന്നങ്ങള്’ ഉടന്‍ വിപണിയിലെത്തും. ദിവസേന ഒരു കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. കരാറനുസരിച്ച് വാര്‍ഷിക വിറ്റുവരവിന്റെ ഒരു ശതമാനം സിഎഫ്ടിആര്ഐക്ക് നല്‍കേണ്ടതുണ്ട്. പാലക്കാട് കമ്പനിക്ക് വേണ്ടി ചെയര്മാന് പി. വിനോദ്കുമാറും, സിഎഫ്ടിആര്ഐക്ക് വേണ്ടി സെക്രട്ടറി മല്ലിക കുമാറുമാണ് സിഎഫ്ടിആര്‍ഐ ഡയറക്ടര്‍ ഡോ. രാമരാജശേഖറിന്റെ സാദ്ധിദ്ധ്യത്തില് ധാരണപത്രത്തില്‍ ഒപ്പുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: