ബീജിംഗ്: ചൈനയില്‍ മൂന്നു വയസ്സുകാരിയുടെ അവയവങ്ങള്‍ അഞ്ച് പേരുടെ ജീവന് രക്ഷിച്ചു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചാണ് കുട്ടി മരിച്ചത്. കുട്ടിയുടെ കിഡ്നിയും, ഹൃദയം, കരള്‍, കോര്‍ണിയ എന്നിവയാണ് ദാനമായി നല്‍കിയതാണ് അഞ്ചുപേരുടെ ജീവന് രക്ഷയായത്.
മൂന്നുവയസ്സുകാരിയായ ലിയു ജിംഗ്യോ എന്ന കുട്ടിയുടെ അവയവങ്ങള്‍ ആണ് ദാനമായി നല്‍കിയത്. കുട്ടി നടക്കാന്‍ ബുദ്ധിമുട്ട് കാണിച്ചതിനെത്തുടര്‍ന്നുള്ള പരിശോധനയിലാണ് രോഗം കണ്ടുപിടിച്ചത്. മാതാപിതാക്കള്‍ കുട്ടിയെ നിരവധി ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാരെല്ലാം കുട്ടിയ്ക്ക് മരണവിധിയെഴുതുകയായിരുന്നു. ക്രമേണ കുട്ടിയുടെ തല വലുതായി സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടായി കിടപ്പിലാവുകയുമാണ് ചെയ്തത്.
കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്യുന്ന സാധ്യതയെപ്പറ്റി കുട്ടിയുടെ അച്ഛന് ലിയോ സിയോബൊ സംസാരിച്ചിരുന്നു. അവയവദാനത്തെക്കുറിച്ച് കുട്ടിയെ പറഞ്ഞ് മനസ്സിലാക്കിക്കാന്‍ ബുദ്ധിമുട്ടായിരുന്നെങ്കിലും ഇതുകൊണ്ട് മറ്റുള്ളവരുടെ ജീവന് രക്ഷിക്കാന്‍ കഴിയുമെന്ന് പറയുകയും അവള് അതിന് തയ്യാറായിരുന്നതായി സിയോബൊ പറഞ്ഞു. സപ്തംബര്‍ 23 നാണ് രോഗം ഗുരുതരമായി കുട്ടി മരിച്ചത്. കുട്ടിയുടെ അവയവങ്ങള്‍ സ്വീകരിച്ച അഞ്ചുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: